കി​ളി​ക്കു​ന്ന് കാ​വി​ൽ ക​ർ​ക്ക​ട​ക വാ​വു​ബ​ലി​ക്ക് ഒ​രു​ക്ക​ങ്ങ​ളാ​യി
Wednesday, July 23, 2025 5:35 AM IST
ചെ​മ്മ​ല​ശേ​രി: ചെ​മ്മ​ല​ശേ​രി കി​ളി​ക്കു​ന്ന്കാ​വ് ആ​ലി​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ക്ക​ട​വി​ൽ ക​ർ​ക്ക​ട​ക വാ​വു​ബ​ലി​ക്ക് ഒ​രു​ക്ക​ങ്ങ​ളാ​യി. നാ​ളെ രാ​വി​ലെ അ​ഞ്ച് മു​ത​ലാ​ണ് വാ​വു​ബ​ലി. ബ​ലി ദ്ര​വ്യ​ങ്ങ​ൾ ക​ട​വി​ൽ വി​ത​ര​ണം ചെ​യ്യും. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന മു​ഴു​വ​നാ​ളു​ക​ൾ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.

ത​ലേ ദി​വ​സ​മെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ താ​മ​സ​വും ദേ​വ​സ്വം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പി​തൃ​ത​ർ​പ്പ​ണ​ത്തി​ന് തൃ​പ്ര​യാ​ർ അ​നി​ൽ ശാ​സ്ത്രി​ക​ളും തി​ല​ഹോ​മ​ത്തി​ന് മേ​ൽ​ശാ​ന്തി കൃ​ഷ്ണ​മു​രാ​രി ഭ​ട്ടും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കോ​ഴി​ശേ​രി​തൊ​ടി നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ഗ​വ​ത പാ​രാ​യ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.