അ​മ്മ​യ്ക്കു പി​ന്നാ​ലെ കൃ​ഷി​വ്‌​രാ​ജി​നും ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി
Thursday, July 24, 2025 12:51 AM IST
പ​ഴ​യ​ങ്ങാ​ടി: വെ​ങ്ങ​ര ഗ്രാ​മ​ത്തെ​യാ​കെ സ​ങ്ക​ട​ത്തി​ലാ​ക്കി അ​മ്മ റീ​മ​യ്ക്ക് പി​ന്നാ​ലെ മ​ക​ൻ കൃ​ഷീ​വ് രാ​ജും യാ​ത്ര​യാ​യി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വെ​ങ്ങ​ര ചെ​മ്പ​ല്ലി​ക്കു​ണ്ട് പാ​ല​ത്തി​ൽ​നി​ന്ന് മ​ക​നു​മാ​യി പു​ഴ​യി​ലേ​ക്ക് എ​ടു​ത്തു ചാ​ടി​യ ആ​ത്മ​ഹ​ത്യ ചെ​യ്ത ന​ട​ക്കു​താ​ഴെ സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്നോ​ടെ റീ​മ​യു​ടെ സം​സ്കാ​രം സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നി​രു​ന്നു.

അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം 3.45നാ​ണ് മ​ക​ൻ കൃ​ഷീ​വ് രാ​ജി​ന്‍റെ മൃ​ത​ദേ​ഹം പു​ഴ​യി​ലെ ക​ണ്ട​ൽ​ക്കാ​ടു ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വെ​ങ്ങ​ര ന​ട​ക്കു​താ​ഴെ​യു​ള്ള വീ​ട്ടി​ലെ​ത്തി​ച്ച് പൊ​തു​ദ​ർ​ശ​ന ത്തി​നു ശേ​ഷം ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ന​ട​ക്കു​താ​ഴെ സ​മു​ദാ​യ സ്മ​ശാ​ന​ത്തി​ൽ​ത്തെ​ന്നെ മ​ക​നേ​യും സം​സ്ക​രി​ച്ചു. നി​ര​വ​ധി പേ​രാ​ണ് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​രി​ണാ​വ് സ്വ​ദേ​ശി ക​മ​ൽ രാ​ജാ​ണ് കൃ​ഷീ​വി​ന്‍റെ അ​ച്ഛ​ൻ.