വീ​ര​മ​ല​ക്കുന്നി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍; ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​രു​ന്നു
Friday, July 25, 2025 1:48 AM IST
ചെ​റു​വ​ത്തൂ​ര്‍: വീ​ര​മ​ല​ക്കു​ന്നി​ല്‍ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് തു​ട​രു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് ചെ​റു​വ​ത്തൂ​ര്‍ പ​യ്യ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന യാ​ത്ര​വാ​ഹ​ന​ങ്ങ​ള്‍ നീ​ലേ​ശ്വ​രം ദേ​ശീ​യ പാ​ത​യി​ല്‍ നി​ന്നും കോ​ട്ട​പ്പു​റം -മ​ട​ക്ക​ര വ​ഴി ചെ​റു​വ​ത്തൂ​ര്‍ ദേ​ശി​യ പാ​ത​യി​ലെ​ത്തി യാ​ത്ര ചെ​യ്യേ​ണ്ട​താ​ണ്. പ​യ്യ​ന്നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും നീ​ലേ​ശ്വ​രം - കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന യാ​ത്ര വാ​ഹ​ന​ങ്ങ​ള്‍ കോ​ത്താ​യി​മു​ക്ക് - കാ​ങ്കോ​ല്‍ -ചീ​മേ​നി- ക​യ്യൂ​ര്‍ -ചാ​യ്യോ​ത്ത് വ​ഴി നീ​ലേ​ശ്വ​രം ദേ​ശീ​യ പാ​ത​യി​ല്‍ എ​ത്ത​ണം.

ഇ​തു​കൂ​ടാ​തെ ക​രി​വെ​ള്ളൂ​ര്‍ - പാ​ല​ക്കു​ന്ന് വെ​ള​ള​ച്ചാ​ല്‍ - ചെ​മ്പ്ര​കാ​നം -ക​യ്യൂ​ര്‍ -ചാ​യ്യോ​ത്ത് വ​ഴി​യും നീ​ലേ​ശ്വ​ര​ത്ത് എ​ത്തി​ച്ചേ​ര​ണം. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ സു​ര​ക്ഷാ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന​തു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​രു​ന്ന​താ​ണ്.

ദേ​ശീ​യ​പാ​ത 66 മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ ചെ​റു​വ​ത്തൂ​ര്‍ വീ​ര​മ​ല​കു​ന്ന് റൂ​ട്ടി​ലൂ​ടെ ഹെ​വി വാ​ഹ​ന​ങ്ങ​ളും ലോ​റി​ക​ളും മാ​ത്രം മേ​ല്‍​നോ​ട്ട​ത്തി​ല്‍ ബ​സ് അ​ട​ക്ക​മു​ള്ള യാ​ത്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് വീ​ര​മ​ല​ക്കു​ന്ന് റ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.