വോ​ട്ട​ർ പ​ട്ടി​ക; പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ളും പ​രാ​തി​യും
Saturday, July 26, 2025 1:24 AM IST
ഇ​രി​ട്ടി: വോ​ട്ട​ർ പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തോ​ടെ വാ​ർ​ഡ് വി​ഭ​ജ​ന ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ. വോ​ട്ട​ർ​മാ​രു​ടെ​യും വാ​ർ​ഡു​ക​ളു​ടെ​യും എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തി വാ​ർ​ഡ് വി​ഭ​ജ​നം ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലും മു​ഴ​ക്കു​ന്ന്, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ട്ടി​മ​റി​ച്ച​താ​യാ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം.

ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ൽ 34 വാ​ർ​ഡു​ക​ളി​ലാ​യി ആ​കെ 32,454 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഒ​രു വാ​ർ​ഡി​ൽ ശ​രാ​ശ​രി 955 വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. കു​ര​ൻ​മു​ക്ക് വാ​ർ​ഡി​ൽ 1453 വോ​ട്ട​ർ​മാ​ർ ഉ​ള്ള​പ്പോ​ൾ വി​കാ​സ് ന​ഗ​ർ വാ​ർ​ഡി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 665 ആ​ണ്. ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​രുഉ​ള്ള വി​കാ​സ് ന​ഗ​ർ വാ​ർ​ഡി​നേ​ക്കാ​ൾ ര​ണ്ട് ഇ​ര​ട്ടി​യി​ൽ അ​ധി​കം വോ​ട്ട​ർ​മാ​രാ​ണ് കു​ര​ൻ​മു​ക്ക്, വെ​ളി​യ​മ്പ്ര (1378) വാ​ർ​ഡു​ക​ളി​ൽ ഉ​ള്ള​ത്. വ​ളോ​ര​യി​ൽ 1315, പ​ത്തൊ​ന്പതാം​മൈ​ൽ-1293, ന​ടു​വ​നാ​ട്-1226, താ​വി​ലാ​ക്കു​റ്റി-1219 എ​ന്നി​ങ്ങ​നെ​യാ​ണു വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം.

മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ആ​കെ വോ​ട്ട​ർ​മാ​ർ-17,772. വാ​ർ​ഡു​ക​ൾ-16. ശ​രാ​ശ​രി ഒ​രു വാ​ർ​ഡി​ൽ വ​രേ​ണ്ട വോ​ട്ട​ർ​മാ​ർ-1111. വ​ട്ട​പ്പൊ​യി​ൽ വാ​ർ​ഡി​ൽ 941 വോ​ട്ട​ർ​മാ​ർ ഉ​ള്ള​പ്പോ​ൾ അ​യ്യ​പ്പ​ൻ​കാ​വ് വാ​ർ​ഡി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1561.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ആ​കെ വോ​ട്ട​ർ​മാ​ർ-18,761. വാ​ർ​ഡു​ക​ൾ-16. ശ​രാ​ശ​രി ഒ​രു വാ​ർ​ഡി​ൽ വ​രേ​ണ്ട വോ​ട്ട​ർ​മാ​ർ-1173. പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം​ക​ട​വ് വാ​ർ​ഡി​ൽ 962 വോ​ട്ട​ർ​മാ​ർ ഉ​ള്ള​പ്പോ​ൾ ആ​ന​പ്പ​ന്തി വാ​ർ​ഡി​ൽ വോ​ട്ട​ർ​മാ​ർ എ​ണ്ണം1623.

വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ10 ശ​ത​മാ​നം വ​രെ കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്യാ​മെ​ന്ന ച​ട്ടം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ലി​സ്റ്റ് വെ​ളി​യി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. വാ​ർ​ഡ് വി​ഭ​ജ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു പ​രാ​തി​യും പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വം അ​റി​യി​ച്ചു.