ബൊ​ലേ​റോ ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി മ​റി​ഞ്ഞു
Friday, July 25, 2025 1:48 AM IST
പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി അ​ടു​ത്തി​ല​യി​ൽ പ​ഴ​യ​ങ്ങാ​ടി-​പി​ലാ​ത്ത​റ കെ​എ​സ്ടി​പി റോ​ഡി​ൽ ബൊ​ലേ​റോ നി​യ​ന്ത്ര​ണം വി​ട്ട് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​കോ​ട്ട​യം ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന ഒ​രാ​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട​ത്. ഹോ​ട്ട​ലി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട ബൈ​ക്കു​ക​ളെ ഇ​ടി​ച്ച ശേ​ഷ​മാ​ണ് ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മം​ഗ​ളൂ​രു​ ക​സ്തൂ​ർ​ബാ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​പ​റേ​ഷ​ൻ തെ​റാ​പ്പി കോ​ഴ്സി​ന് കു​ട്ടി​ക​ളെ ചേ​ർ​ക്കാ​ൻ പോ​കുക​യാ​യി​രു​ന്നു ആ​റം​ഗ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.