മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ "ക​ള്ള​ക്കു​ഴി​ക​ൾ' സ്ലാ​ബി​ട്ട് മൂ​ടി
Friday, July 25, 2025 1:48 AM IST
മാ​ഹി: മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ൽ തൂ​ണു​ക​ൾ സ്ഥാ​പി​ക്കാ​നും മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നു​ള്ള മ​ഴ​വെ​ള്ളം ഒ​ഴു​കി​പോ​കാ​നു​മാ​യി എ​ടു​ത്ത കു​ഴി​ക​ൾ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഒ​ടു​വി​ൽ താ​ത്കാ​ലി​ക​മാ​യി സ്ലാ​ബി​ട്ട് മൂ​ടി. അ​തേസ​മ​യം ബ​ല​മി​ല്ലാ​ത്ത സ്ലാ​ബു​ക​ളി​ട്ടാ​ണ് കു​ഴി​ക​ൾ മൂ​ടി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ്ലാ​റ്റ്ഫോ​മി​ൽ യാ​ത്ര​ക്കാ​രെ വീ​ഴു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള അ​ഞ്ചു കു​ഴി​ക​ളെ കു​റി​ച്ച് ദീ​പി​ക നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വാ​ർ​ത്തവ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ൽ നീ​ളം കൂ​ട്ടി​യ ഭാ​ഗ​ത്താ​ണ് തൂ​ണു​ക​ൾ​ക്കും മേ​ൽ​ക്കൂ​ര​യി​ലെ മ​ഴ​വെ​ള്ളം വാ​ർ​ന്നു പോ​കാ​നു​മാ​യി കു​ഴി​ക​ൾ നി​ർ​മി​ച്ചി​രു​ന്ന​ത്. പ്ലാ​റ്റ്ഫോ​മം ടൈ​ൽ​സ് പാ​കി മി​നു​ക്കി​യെ​ങ്കി​ലും മേ​ൽ​ക്കൂ​ര നി​ർ​മാ​ണം ന​ട​ന്നി​ട്ടി​ല്ല. ഈ ​ഭാ​ഗ​ത്ത് ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല. കു​ഴി​യി​ൽ വീ​ണ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.