വ​യോ​ധി​ക​യെ വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, July 23, 2025 10:04 PM IST
മ​ട്ട​ന്നൂ​ർ: കാ​ണാ​താ​യ വ​യോ​ധി​ക​യെ വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​രു​താ​യി നാ​ലാ​ങ്കേ​രി​യി​ലെ കെ.​ടി. ന​ബീ​സ​യാ​ണ് (73) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ഇ​വ​രെ കാ​ണാ​താ​യ​തി​നെത്തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ​റ​മ്പി​ൽ ച​ക്ക പ​റി​ക്കാ​നാ​യി പോ​യ​താ​യി​രു​ന്നു. ഇ​തി​നു​ള്ള തോ​ട്ടി പി​ടി​ച്ച​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ച​ക്ക​ര​ക്ക​ൽ മൗ​വ​ഞ്ചേ​രി കീ​രി​യോ​ട് സ്വ​ദേ​ശി​യാ​യ ന​ബീ​സ ര​ണ്ടു​വ​ർ​ഷ​മാ​യി നാ​ലാ​ങ്കേ​രി​യി​ലാ​ണു താ​മ​സം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം. മ​ക്ക​ൾ: നൗ​ഷാ​ദ്, ന​സീ​മ, റി​യാ​സ്, റ​സി​യ.