കാ​ര്‍​ഷി​ക കോ​ള​ജ് സ​ന്ദ​ര്‍​ശി​ച്ച് യുപി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍
Thursday, July 24, 2025 7:02 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : മ​ണ്ണി​നോ​ടും കൃ​ഷി​യോ​ടും ആ​ഭി​മു​ഖ്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​സം​ഘ​ത്തി​നു ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ള്‍ നേ​രി​ല്‍ ക​ണ്ട് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം. ത​ല​യ​ല്‍ ദേ​വി​വി​ലാ​സം യു​പി സ്കൂ​ളി​ലെ സ​യ​ൻ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജ് സ​ന്ദ​ർ​ശി​ച്ച​ത്.

ബ​ഡ്‌​ഡി​ംഗ്, ലെ​യ​റി​ംഗ്, ഗ്രാ​ഫ്റ്റിം​ഗ് എ​ന്നി​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ മ​ന​സി​ലാ​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​താ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്‍​സ്ട്ര​ക്ഷ​ണ​ല്‍ ഫാം, ​അ​ഗ്രോ​ണ​മി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ ക്രോ​പ് മ്യൂ​സി​യം എ​ന്നി​വ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.