സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്‍ ഓ​ടി​ച്ച ബൈ​ക്ക് പാ​ഞ്ഞു​ക​യ​റി ര​ണ്ടുപേർക്കു പരിക്ക്
Friday, July 25, 2025 6:46 AM IST
പേ​രൂ​ര്‍​ക്ക​ട: ഇ​ന്‍​ഫോ​സി​സി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്‍ ഓ​ടി​ച്ച ബൈ​ക്ക് പാ​ഞ്ഞു​ക​യ​റി 15 വ​യ​സു​വീ​തം പ്രാ​യ​മു​ള്ള ര​ണ്ടു​പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം ജി.​ജി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ രാ​വി​ലെ 7.30നു ​നാ​ലാ​ഞ്ചി​റ കു​രി​ശ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി​നി​ക​ളാ​യ വി​ദ്യാ​ര്‍​ഥിനി​ക​ള്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. നെ​ടു​മ​ങ്ങാ​ട് വാ​ളി​ക്കോ​ട് സ്വ​ദേ​ശി സ​ന​ല്‍ (40) ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക ു​നേ​രേ പാ​ഞ്ഞു​ക​യ​റി​യ​ത്.

ബൈ​ക്ക് ഇ​ടി​ച്ച​യു​ട​ന്‍ ത​ന്നെ ഇ​രു​വ​രും പി​റ​കി​ലേ​ക്കു മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ താ​ടി​യെ​ല്ലി​നും കൈ​കാ​ലു​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. ബൈ​ക്കു വ​ന്നി​ടി​ച്ച​തോ​ടെ ഇ​രു​വ​രു​ടെ​യും പ​ല്ലു​ക​ള്‍ ഇ​ള​കി​പ്പോ​യി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ ത​ല​യി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നാ​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ്ടി​വ​രുമെന്നു ഡോക്ടർമാർ വ്യ ക്തമാക്കി. കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണ്. നാ​ലാ​ഞ്ചി​റ​യി​ലെ വി​ദ്യാ​ല​യ​ത്തി​ല്‍ പ​ഠി​ക്കു​ന്ന​വ​രാ​ണ് ഇ​രു​വ​രും.

ജോ​ലി​ക​ഴി​ഞ്ഞു നാ​ലാ​ഞ്ചി​റ​യി​ല്‍ നി​ന്ന് എം​സി റോ​ഡു​വ​ഴി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു സ​ന​ല്‍. ഇ​യാ​ള്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് വാ​ഹ​നം റോ​ഡി​ല്‍നി​ന്നു നി​യ​ന്ത്ര​ണം​തെ​റ്റി ഫു​ട്പാ​ത്തി​ലേ​ക്കു ക​യ​റാ​ന്‍ കാ​ര​ണ​മെ​ന്നു മ​ണ്ണ​ന്ത​ല പോ​ലീ​സ് അ​റി​യി​ച്ചു. ബൈ​ക്കി​ല്‍​നി​ന്നു​ള്ള വീ​ഴ്ച​യി​ല്‍ സ​ന​ലി​ന്‍റെ വാ​രി​യെ​ല്ലു​ക​ള്‍ ഒ​ടി​ഞ്ഞി​ട്ടു​ണ്ട്.

സ​ന​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​ണ്ണ​ന്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.