ടൂറിസം പദ്ധതി പ്രഖ്യാപിച്ചിട്ട് അഞ്ചുവർഷം : ആ​കെ നി​ർ​മി​ച്ച​ത് ത​ട​യ​ണ മാ​ത്രം..!
Thursday, July 24, 2025 6:59 AM IST
മാ​റ​ന​ല്ലൂ​ർ : സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന നെ​യ്യാ​റി​ലെ മാ​റ​ന​ല്ലൂ​ർ അ​രു​വി​ക്ക​ര​യോ​ട് അ​ധി​കൃത​ർ​ക്ക് അ​വ​ഗ​ണ​ന. അ​രു​വി​ക്ക​ര​യെ ടൂ​റി​സം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന പ്ര​ദേ​ശ​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടേ​യും, നാ​ട്ടു​കാ​രു​ടേ​യും ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നു ജ​നപ്ര​തി​നി​ധി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും വി​വി​ധ പ​ദ്ധ​തി​ക​ളെക്കുറിച്ച് ആ​ലോ​ച​നാ​യോ​ഗം ന​ട​ത്തു​ക​യും ചെ​യ്തി​ട്ട് വ​ർ​ഷം അ​ഞ്ചു പി​ന്നി​ട്ടെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പു​രോ​ഗ​തി​യും ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല.

അ​രു​വി​ക്ക​ര​യ്ക്ക് സ​മീ​പ പ്ര​ദേ​ശ​മാ​യ നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന ഈ​രാ​റ്റി​ൻ​പു​റ​ത്തു ടൂ​റി​സം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​പ്പോ​ൾ അ​രു​വി​ക്ക​ര​യ്ക്കും പ്രാ​ധാ​ന്യ​മേ​റി​യി​രു​ന്നു. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​യ അ​രു​വി​ക്ക​ര​യും പ​രി​ഗ​ണി​ക്കു​മെ​ന്നും ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ജ​നപ്ര​തി​നി​ധി​ക​ൾ നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു കൊ​ടു​ത്തി​രു​ന്ന​ത്.

മുന്പൊരിക്കൽ മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത് അ​രു​വി​ക്ക​ര​യി​ലാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്. എ​ത്തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഏ​റെ സ​മ​യം ചെല​വ​ഴി​ച്ച​തു നെ​യ്യാ​റി​ന് തീ​ര​ത്തെ പാ​റ​ക്കെ​ട്ടു​ക​ളി​ലാ​ണ്.

നെ​യ്യാ​റി​ന്‍റെ സൗ​ന്ദ​ര്യം മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​നും ചി​ല​ർ മ​റ​ന്നി​ല്ല. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു നെ​യ്യാ​റി​ൽ ബോ​ട്ട് സ​ർ​വീ​സും ന​ട​ത്തി​യ​രു​ന്നു. ഇ​തി​ൽ കു​ട്ട​വ​ഞ്ചി​യി​ലു​ള്ള യാ​ത്ര​യാ​ണ് ഇ​വി​ടെ​യെ​ത്തി​വ​രെ ഏ​റ്റ​വു​മ​ധി​കം ആ​ക​ർ​ഷി​ച്ച​തും. നെ​യ്യാ​റി​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി ബോ​ട്ട് സ​ർ​വീ​സ് ഉ​ൾ​പ്പ​ടെ ന​ട​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഇ​വി​ടെ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേശിച്ചരുന്നത്.