മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ൽ സി​എം​എ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
Thursday, July 24, 2025 6:44 AM IST
മാ​റ​ന​ല്ലൂ​ർ: ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ കോ​മേ​ഴ്സ് വിഭാഗത്തി ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​എം​എ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. ബ്ര​ഹ്മോ​സ് എ​യ്റോ​സ്പേ​സ് ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ സി​എം​എ ഡോ. ‌​ടി.​ജി. സു​ഗു​ണ​ൻ ആ​ദ്യ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ് മെ​ന്‍റ് അ​ക്കൗ​ണ്ടിം​ഗ് രം​ഗ​ത്ത് വ​ള​രെ​യേ​റെ സാ​ധ്യ​ത​ക​ളു​ള്ള സി​എം​എ കോ​ഴ്സ് ഐ​സി​എം​എ​ഐ തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചാണു കോ​ള​ജി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഐ​സി​എം​എ​ഐ തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ സി​എം​എ. വി.​എ​സ്. ര​ജീ​ഷ്, പ്ര​ഫ​ഷ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​എം​എ യു. ​ശ​ര​ത് നാ​യ​ർ, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബ്, കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡോ. ​പി.​എ​സ്. ദേ​വ​ കു​മാ​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​ പി. നി​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.