നെടുമങ്ങാട് മേഖലയിലെ ബ​ലിത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ
Wednesday, July 23, 2025 6:52 AM IST
നെ​ടു​മ​ങ്ങാ​ട്: തേ​വി​യാ​രു​കു​ന്ന് ശ്രീ​ധ​ർ​മ ശാ​സ്താ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ബ​ലി ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ നാ​ളെ പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ തേ​വി​യാ​രു​കു​ന്ന് ക്ഷേ​ത്ര ബ​ലി​ക്ക​ട​വി​ൽ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി മു​ട്ടാ​ർ ര‌​ഞ്ജി​ത്ത് ശാ​ന്തി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​ല ഹോ​മ​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​കും.

ആ​ന​ന്ദേ​ശ്വ​രം ശി​വ​ക്ഷേ​ത്ര​ത്തി​ൽ ബ​ലി ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ രാ​വി​ലെ 4.30മു​ത​ൽ ക​ര​മ​ന​യാ​റി​ൻ തീ​ര​ത്ത്, ആ​ന​ന്ദേ​ശ്വ​രം ശി​വ​ക്ഷേ​ത്ര​ക്ക​ട​വി​ലും അ​ണി​യ​ൽ​ക്ക​ട​വി​ലു​മാ​യി ന​ട​ക്കും. വൈ​ദി​ക പു​രോ​ഹി​ത​ന്മാ​ർ ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ബ​ലി ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി അ​റി​യി​ച്ചു. പ​ന​യ്ക്കോ​ട് ക​ണി​യാ​രം​കോ​ട് ആ​യി​ര​വ​ല്ലി ത​മ്പു​രാ​ൻ മ​ഠം ക്ഷേ​ത്ര​ത്തി​ലെ ബ​ലി ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ ന​ട​ക്കും. ച​ട​ങ്ങു​ക​ൾ​ക്ക് ശ​ങ്ക​ര​മം​ഗ​ലം വി​ഷ്ണു പോ​റ്റി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​ല​ഹോ​മ​ത്തി​നും സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്ന് ക്ഷേ​ത്ര സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഉ​ഴ​മ​ല​യ്ക്ക​ൽ ല​ക്ഷ്മീ​മം​ഗ​ലം ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി സി​ബീ​ഷ് ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​റ​വൂ​ർ ശി​വ​ജി​പു​രം മൂ​ർ​ത്തി​യാ​ർ​മ​ഠം ശി​വ​പ്ര​ഭാ​ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ ബ​ലി ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.