പ​തി​നെ​ട്ടു​കാ​രി തൂ​ങ്ങി​മ​രി​ച്ചു
Wednesday, July 23, 2025 6:57 AM IST
വി​ഴി​ഞ്ഞം: അ​യ​ൽ​വാ​സി വ​ഴ​ക്ക് പ​റ​ഞ്ഞ​തി​ൽ മ​നം​നൊ​ന്ത് പ​തി​നെ​ട്ടു​കാ​രി തൂ​ങ്ങി​മ​രി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ അ​മ​രി വി​ള​ഞെ​ടി​ഞ്ഞി​ൽ വീ​ട്ടി​ൽ അ​ജു-​സു​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​നീ​ഷ (18) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​യ​ൽ​വാ​സി​യാ​യ രാ​ജ​വും മ​രു​മ​ക​ൾ റോ​ഷ്നി​യു​മാ​യി വ​ഴ​ക്ക​ടി​ച്ചി​രു​ന്നു.

പോ​ലി​സെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ചു മ​ട​ങ്ങി​യ ശേ​ഷം അ​നീ​ഷ​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന റോ​ഷ്നി വ​ന്ന​തി​നെ ചൊ​ല്ലി രാ​ജം വ​ഴ​ക്കു പ​റ​ഞ്ഞ​താ​യ​റി​യു​ന്നു. അ​യ​ൽ​വാ​സി വ​ഴ​ക്ക​ടി​ച്ച​തി​നെ അ​നീ​ഷ ബ​ന്ധു​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ടി​നു​ള്ളി​ൽ കെ​ട്ടി​ത്തു​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

ഈ ​സ​മ​യം​വീ​ട്ടി​ൽ പ്രാ​യ​മാ​യ അ​പ്പൂ​പ്പ​ൻ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ധ​നു​വ​ച്ച​പു​രം ഐ​ടി​ഐ യി​ൽ പ​ഠി​ക്കാ​ൻ അ​ഡ്മി​ഷ​ൻ ക​ഴി​ഞ്ഞ് ക്ലാ​സ് തു​ട​ങ്ങു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു.