ബംഗളൂരുവിൽനിന്നും കടത്തിയ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​ യുവാക്കൾ പിടിയിൽ
Wednesday, July 23, 2025 6:52 AM IST
പാ​റ​ശാ​ല: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു എം​ഡി​എം​എ​യു​മാ​യി എ​ത്തി​യ ര​ണ്ടം​ഗ​സം​ഘ​ത്തെ ഡാ​ന്‍​സാ​ഫ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു. 64ഗ്രാം ​എം​ഡി​എം​എ​യും 8.14 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വ ഡോ​ക്ട​റും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന യു​വാ​വു​മാ​ണു പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ളി​യി​ക്കാ​വി​ള​യി​ല്‍​നി​ന്നു പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് വാ​ഹ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കാ​തെ നെ​യ്യാ​റ്റി​ന്‍​ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ബ​സ്റ്റാ​ന്‍​ഡി​ല്‍​വ​ച്ചു ഡാ​ന്‍​സാ​ഫ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടി. മ​ഞ്ച​വി​ളാ​കം സ്വ​ദേ​ശി ഡോ. ​സു​ദേ​വ് (34), മ​ണ​ലി​വി​ള സ്വ​ദേ​ശി മ​നോ​ജ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍ ബാം​ഗ്ലൂ​രി​ല്‍​നി​ന്നാ​ണ് എം​ഡി എം​എ​യു​മാ​യി പു​റ​പ്പെ​ട്ട​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​ത്തി​യ ഇ​വ​ര്‍ ബ​സി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കാ​തെ നെ​യ്യാ​റ്റി​ന്‍​ക​ര ബ​സ് സ്റ്റാ​ൻഡി​ല്‍ ഇ​റ​ങ്ങി മു​ങ്ങാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ഡാ​ന്‍​സാ​ഫ് സം​ഘം നെ​യ്യാ​റ്റി​ന്‍​ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​ലാ​യ​ത്. ഡാ​ന്‍​സാ​ഫ് എ​സ്ഐ റ​സ​ല്‍​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ണ്ടം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​പേ​രെ​യും നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സി​ന് കൈ​മാ​റി.