പാ​റ​ശാ​ല​യി​ല്‍ ആഡംബര ബസിൽ കടത്തിയ എം​ഡി​എം​എ സഹിതം യുവാക്കൾ പി​ടി​യി​ല്‍
Wednesday, July 23, 2025 6:57 AM IST
പാ​റ​ശ്ശാ​ല: എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പാ​റ​ശാ​ല​യി​ല്‍ പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​ക്കു​ന്ന് പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി യു​വ​രാ​ജ് (30), കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ല്‍ കൊ​ണ്ണി​യൂ​ര്‍ സ്വ​ദേ​ശി അ​ന്‍​വ​ര്‍ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ആ​ഡം​ബ​ര ബ​സി​ൽ 70 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ത​മി​ഴ്‌​നാ​ട് നാ​ഗ​ര്‍​കോ​വി​ലി​ല്‍ എ​ത്തി അ​വി​ടെ​നി​ന്ന് തി​രു​വ​ന​ന്ത​ത​പു​ര​ത്തേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ എ​ത്തു​മ്പോ​ഴാ​ണ് ടാ​ന്‍​സാ​ഫ് എ​സ്ഐ റ​സ​ല്‍ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും പാ​റ​ശാ​ല പോ​ലീ​സും ചേ​ര്‍​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ബാം​ഗ്ലൂ​രി​ല്‍​നി​ന്നും വാ​ങ്ങി​യ എം​ഡി​എം​എ തി​രു​വ​ന​ന്ത​പു​രം, കാ​ട്ടാ​ക്ക​ട കോ​വ​ളം, വേ​ളി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ഥി​ക​ള്‍​ക്കും അ​ന്യ​സം​സ്ഥാ​ന തൊ​ഴു​ലാ​ളി​ക​ള്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ചി​ല്ല​റ വി​ല്പ​ന​ക്കാ​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​ക​ള്‍ ഇ​തി​നു മു​ന്‍​പും നി​ര​വ​ധി കേ​സി​ല്‍ ഉ​ള്‍​പെ​ട്ടി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ പിന്നീട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.