തിരുവനന്തപുരം: പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ബാലരാമപുരം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി 95.42 ശതമാനം സ്കോറോടുകൂടി എഎച്ച്ഡബ്ല്യുസി വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യ നിര്‍മാര്‍ജനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കായകല്‍പ്പ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്.
നിലവില്‍ രോഗചികിത്സയ്ക്ക് പുറമേ പനി ക്ലിനിക്, പാലിയേറ്റീവ് ചികിത്സ, ജീവിതശൈലി രോഗ ചികിത്സ, ഗര്‍ഭിണി പരിചര്യം, പ്രസവാനന്തര ചികിത്സ, നേത്രചികിത്സ, ഇഎന്‍ ടി ചികിത്സ, കാഴ്ച പരിശോധന, സൗജന്യ യോഗപരിശീലനം, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ചികിത്സ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയോടെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. രശ്മിയുടെ നേതൃത്വത്തില്‍ ഫാര്‍മസിസ്റ്റ് കെ. സന്ധ്യ, അറ്റന്‍ഡര്‍ നിസാമുദീന്‍, പിടിഎസ് കൃഷ്ണന്, മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ പ്രഭ, യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. പ്രീതി നായര്‍ എസ്എച്ച്എസ് ഡോ. എം. ആര്യ, ആശാ പ്രവര്‍ത്തകരായ ശാന്തി, പ്രസന്ന, സുനിത, പ്രസന്നകുമാരി, മിനി തുടങ്ങിയവരാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങൾക്കു ചുക്കാന്‍ പിടിക്കുന്നത്.