മ​ര​ണ​വീ​ട് സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങി​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Wednesday, July 23, 2025 10:12 PM IST
കോ​ഴി​ക്കോ​ട്: മ​ര​ണ​വീ​ട് സ​ന്ദ​ര്‍​ശി​ച്ച സ്‌​കൂ​ട്ട​റി​ല്‍ മ​ട​ങ്ങി​യ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു. ബാ​ലു​ശ്ശേ​രി അ​റ​പ്പീ​ടി​ക തോ​ട്ട​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ക​പ്പു​റം കൊ​ന്ത​ള​ത്ത് മാ​റാ​യി​ല്‍ മു​ജീ​ബി​ന്‍റെ (കു​വൈ​ത്ത്) മ​ക​ന്‍ മു​ഹ​മ്മ​ദ് ഷ​റീ​ജ് (18) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച അ​ര്‍​ധ രാ​ത്രി 12 മ​ണി​യോ​ടെ പി.​സി പാ​ലം ഭാ​ഗ​ത്ത് ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട് സ​ന്ദ​ര്‍​ശി​ച്ച് പി​തൃ​സ​ഹോ​ദ​ര പു​ത്ര​ന്‍ അ​ന​സി​നോ​ടൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

കാ​ക്കൂ​ര്‍ ടൗ​ണി​ല്‍ മെ​യി​ന്‍ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്ക​വെ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചു. ഷ​റീ​ജി​നെ ഉ​ട​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച അ​ന​സ് പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

മാ​താ​വ്: ഉ​സ്‌​വ​ത്ത് (അ​റ​പ്പീ​ടി​ക). സ​ഹോ​ദ​ര​ങ്ങ​ള്‍: ദി​ല്‍​ന​വാ​സ് (സൗ​ദി), റ​മീ​സ്.