നാ​ല് റോ​ഡു​ക​ള്‍​ക്ക് 11 കോ​ടിയു​ടെ ഭ​ര​ണാ​നു​മ​തി
Monday, July 21, 2025 5:27 AM IST
കു​റ്റ്യാ​ടി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ നാ​ല് റോ​ഡു​ക​ള്‍​ക്ക് 11 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി എം​എ​ല്‍​എ അ​റി​യി​ച്ചു.

തി​രു​വ​ള്ളൂ​ര്‍-​ആ​യ​ഞ്ചേ​രി റോ​ഡി​ന് 1.5 കോ​ടി, വി​ല്യാ​പ്പ​ള്ളി-​ചെ​മ്മ​ര​ത്തൂ​ര്‍ റോ​ഡി​ന് മൂ​ന്ന് കോ​ടി, എ​സ്മു​ക്ക്-​വ​ള്ളി​യാ​ട്-​കോ​ട്ട​പ്പ​ള്ളി-​തി​രു​വ​ള്ളൂ​ര്‍ റോ​ഡി​ന് 2.5 കോ​ടി, ആ​യ​ഞ്ചേ​രി തെ​രു-​അ​രൂ​ര്‍ ക​ല്ലും​പു​റം റോ​ഡി​ന് നാ​ല് കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്.

തി​രു​വ​ള്ളൂ​ര്‍-​ആ​യ​ഞ്ചേ​രി റോ​ഡി​ന്‍റെ പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള 450 മീ​റ്റ​ര്‍ ഭാ​ഗം, വി​ല്യാ​പ്പ​ള്ളി​യി​ല്‍​നി​ന്ന് ചെ​മ്മ​ര​ത്തൂ​ര്‍ വ​രെ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള 1.6 കി​ലോ​മീ​റ്റ​ര്‍, എ​സ്മു​ക്ക്-​വ​ള്ളി​യാ​ട്-​കോ​ട്ട​പ്പ​ള്ളി-​തി​രു​വ​ള്ളൂ​ര്‍ റോ​ഡി​ലെ ശേ​ഷി​ക്കു​ന്ന 2.21 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗം, ആ​യ​ഞ്ചേ​രി തെ​രു-​അ​രൂ​ര്‍ ക​ല്ലും​പു​റം റോ​ഡി​ന്‍റെ നാ​ല് കി​ലോ​മീ​റ്റ​ര്‍ എ​ന്നി​വ​യാ​ണ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ലാ​ണ് പ്ര​വൃ​ത്തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തോ​ട​ന്നൂ​ര്‍ സെ​ക്ഷ​ന്‍ മു​ഖേ​ന എ​സ്റ്റി​മേ​റ്റു​ക​ള്‍ ത​യാ​റാ​ക്കി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ വ​ഴി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.