സാം ​തോ​മ​സി​ന് സ്നേ​ഹാ​ദ​രം
Friday, July 18, 2025 5:17 AM IST
കോ​ഴി​ക്കോ​ട്: അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ല​യാ​ള നാ​ട​ക​വേ​ദി​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സാം ​തോ​മ​സി​നെ സു​ഹൃ​ദ്സം​ഘം ആ​ദ​രി​ക്കു​ന്നു.

പ്രൈ​മ​റി സ്കൂ​ൾ കാ​ലം തൊ​ട്ട് നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ സാം ​തോ​മ​സ് 1958 മു​ത​ൽ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ്ഫ്സ് കോ​ള​ജി​ൽ ഹോ​സ്റ്റ​ൽ വി​ഭാ​ഗ​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​ണ്. നാ​ട​ക​ര​ച​യി​താ​വ്, ന​ട​ൻ, സം​വി​ധാ​യ​ക​ൻ, ഗാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ കോ​ഴി​ക്കോ​ട​ൻ നാ​ട​ക​വേ​ദി​ക്ക് സു​പ​രി​ചി​ത​നാ​യ സാം ​തോ​മ​സ് ഏ​താ​നും ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​കോ​ഴി​ക്കോ​ട് ചാ​വ​റ ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന സു​ഹൃ​ദ് സ​മ്മേ​ള​നം പ്ര​മു​ഖ മ​ല​യാ​ള സി​നി​മാ സം​വി​ധാ​യ​ക​ൻ വി.​എം. വി​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​ഭ​വ​ൻ പ്ര​സി​ഡ​ന്‍റ് ഫാ. ​ചെ​റി​യാ​ൻ കു​നി​യ​ന്തോ​ട​ത്ത് പൊ​ന്നാ​ട അ​ണി​യി​ക്കും.