ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ ജൂ​ബി​ലി നി​റ​വി​ൽ
Friday, July 18, 2025 5:17 AM IST
കോ​ഴി​ക്കോ​ട്: ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ജൂ​ബി​ലി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​രം​ഭ​മാ​യി 12 അം​ഗ കോ​ർ ക​മ്മി​റ്റി രൂ​പീ​ക​ര​ണം ന​ട​ന്നു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കോ​ർ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, പി​ടി​എ, അ​ധ്യാ​പ​ക- അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ൽ ചെ​യ​ർ​മാ​നും സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​എ​ബി​ൻ മാ​ട​ശേ​രി വൈ​സ് ചെ​യ​ർ​മാ​നും ഹെ​ഡ്മാ​സ്റ്റ​ർ റോ​ഷി​ൻ മാ​ത്യു ക​ൺ​വീ​ന​റും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി. ​അ​ന്ന​മ്മ തോ​മ​സ് ട്ര​ഷ​റ​റു​മാ​യാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്.

24ന് ​ഉ​ച്ച​യ്ക്ക് 2.30 ന് ​വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. ക​ണ്ണോ​ത്തി​ന്‍റെ അ​ക്ഷ​ര വെ​ളി​ച്ച​മാ​യി 1976 ജൂ​ൺ മാ​സ​ത്തി​ലാ​ണ് വി​ദ്യാ​ല​യം സ്ഥാ​പി​ത​മാ​കു​ന്ന​ത്.