വ​ട​ക​ര​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന: നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ​യി​ട്ടു
Friday, July 18, 2025 5:17 AM IST
വ​ട​ക​ര: ആ​ര്‍​ടി​ഒ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വ​ട​ക​ര​യി​ല്‍ ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മം ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ടാ​ക്‌​സും ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഇ​ന്‍​ഷൂ​റ​ന്‍​സും ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്ക​ല്‍, ന​മ്പ​ര്‍ പ്ലേ​റ്റ് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തി​രി​ക്ക​ല്‍, നി​രോ​ധി​ത എ​യ​ര്‍ ഹോ​ണ്‍ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഹെ​ല്‍​മ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത 10 ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കി. ഹ​സാ​ര്‍​ഡ് ഗു​ഡ്സ് കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി. ഇ​ത്ത​രം അ​ഞ്ചു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

റോ​ഡ് നി​കു​തി ഇ​ല്ലാ​തെ​യും ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൃ​ത്യ​മാ​യി പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തെ​യും സ​ര്‍​വ്വീ​സ് ന​ട​ത്തി​യ റോ​ഡ് നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും പി​ഴ ചു​മ​ത്തി. സ​ര്‍​വ്വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​നു​ള്ള നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് വ​ട​ക​ര ആ​ര്‍​ടി​ഒ പി.​രാ​ജേ​ഷ് അ​റി​യി​ച്ചു.