മൂ​ട​ക്കൊ​ല്ലി​യി​ൽ കാ​ട്ടാ​ന​ശ​ല്യം തു​ട​രു​ന്നു
Thursday, July 17, 2025 5:20 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വാ​കേ​രി മൂ​ട​ക്കൊ​ല്ലി​യി​ൽ കാ​ട്ടാ​ന​ശ​ല്യം തു​ട​രു​ന്നു. പ്ര​ദേ​ശ​ത്ത് കാ​വ​ൽ നി​ൽ​ക്കു​ന്ന വ​നം ജീ​വ​ന​ക്കാ​രെ​യും കും​കി​യാ​ന​ക​ളെ​യും വെ​ട്ടി​ച്ചാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​രാ​ത്രി മൂ​ട​ക്കൊ​ല്ലി​യി​ൽ ഇ​റ​ങ്ങി​യ ആ​ന നെ​ടി​യാ​ക്ക​ൽ വി​നു​വി​ന്‍റെ കോ​ഴി​ക്കൂ​ടും കൊ​ല്ലം​പ​റ​ന്പി​ൽ ഗോ​പി​നാ​ഥ്, മാ​വ​ത്ത് ബി​നു, കു​ന്നേ​ൽ പു​ഷ്പാ​ക​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം കും​കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ കാ​ട്ടാ​ന​ക​ളാ​ണ് തി​രി​ച്ചെ​ത്തി കൃ​ഷ​നാ​ശം വ​രു​ത്തി​യ​ത്. കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം ജ​ന​ങ്ങ​ളു​ടെ സ്വൈ​രം കെ​ടു​ത്തു​ക​യാ​ണ്.