തെ​രു​വു​നാ​യ ആക്ര​മ​ണം : പ​ന്തിര​ങ്കാ​വി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Thursday, July 17, 2025 5:20 AM IST
കോ​ഴി​ക്കോ​ട്: പ​ന്തീര​ങ്കാ​വി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. എ​ട​ക്ക​ല​പ്പു​റ​ത്ത് രാ​ധ, തോ​ട്ടു​ളി ച​ന്ദ്ര​ന്‍, ഇ​വ​രു​ടെ ഭാ​ര്യ ര​മ​ണി എ​ന്നി​വ​ര്‍​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പ​ന്തി​ര​ങ്കാ​വി​നു സ​മീ​പം മു​തു​വ​ന​ത്ത​റ​യി​ലാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന് സ​മീ​പ​ത്തു നി​ല്‍​ക്കു​മ്പോ​ഴാ​ണ് തെ​രു​വു​നാ​യ പാ​ഞ്ഞെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

മൂ​ന്നു​പേ​ര്‍​ക്കും കൈ​ക​ള്‍​ക്കും കാ​ലി​നും ത​ല​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ഇ​വ​രെ ര​ക്ഷി​ച്ച​ത്. മൂ​ന്നു പേ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു. നാ​യ​യെ പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു.