യൂ​ത്ത് കോ​ൺ​ഗ്ര​സ് കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Monday, July 21, 2025 5:31 AM IST
കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി വീ​ണു സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ര​ണ്ട് ത​വ​ണ​യാ​യി ഗൃ​ഹ​നാ​ഥ​ൻ പ​രാ​തി​പ്പെ​ട്ടി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​ത്ത കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് ഇ​ത്ര ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ന്‌ കാ​ര​ണം.

കെ​എ​സ്ഇ​ബി​യു​ടെ അ​നാ​സ്ഥ കാ​ര​ണം കേ​ര​ള​ത്തി​ൽ മ​ര​ണം തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. ഇ​നി​യും അ​നാ​സ്ഥ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​യി മു​ന്നോ​ട്ടു പോ​വു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ൻ​ഹീ​ർ കൊ​ല്ലം പ​റ​ഞ്ഞു. ഉ​പ​രോ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.