വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു
Wednesday, July 23, 2025 5:12 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന് വീ​ടി​ന് ഭീ​ഷ​ണി. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന കു​ന്നേ​ൽ ജോ​സി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്.

ഈ ​വീ​ടി​ന്‍റെ പ​തി​ന​ഞ്ച് അ​ടി​യോ​ളം താ​ഴ്ഭാ​ഗ​ത്തും മൂ​ന്ന് മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലും താ​മ​സി​ക്കു​ന്ന കി​ഴ​ക്ക​യി​ൽ​മീ​ത്ത​ൽ കു​പ്പ​യു​ടെ വീ​ടി​നും മ​തി​ൽ ത​ക​ർ​ന്ന​ത് ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്