കൂരാച്ചുണ്ട്: പെൻഷൻകാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നും കൂരാച്ചുണ്ടിൽ ചേർന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി ഒ.എം. രാജൻ ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് കെ.എം ജോൺ കാപ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ സുനിൽകുമാർ, സെക്രട്ടറി രമേശൻ ചെറിയപറമ്പത്ത്, ചെറിയാൻ അറയ്ക്കൽ, തോമസ് ജോസഫ്, ലൗലി സെബാസ്റ്റ്യൻ, എൻ.സി. ജോസഫ് നെല്ലിക്കൽ, തോമസ് ആഗസ്തി, ദേവസ്യ മഠത്തിൽപ്പറമ്പിൽ, എ.ജെ. ബേബി അനന്തക്കാട്ട്, സുജാത, ബേബി വണ്ടനാകര, ജോർജ് ദാസ് കാനാട്ട്, റോസമ്മ ആഗസ്തി, മോളി വല്ലയിൽ, റോയി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി. പുതിയ ഭാരവാഹികളായി കെ.എം ജോൺ കാപ്പിൽ (പ്രസിഡന്റ്), ചെറിയാൻ അറയ്ക്കൽ (സെക്രട്ടറി), തോമസ് ജോസഫ് എടാട്ട് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.