പേരാമ്പ്ര: കുറ്റ്യാടി -കോഴിക്കോട് റൂട്ടിൽ മനുഷ്യരെ കൊല്ലുന്ന പ്രൈവെറ്റ് ബസ് ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്രയിൽ മുസ്ലിം യൂത്ത് ലീഗ് ആർടിഒ ഓഫീസ് മാർച്ച് നടത്തി. പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്തിന് ആരംഭിച്ച് മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് പോലീസ് തടഞ്ഞു.
ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. സി.കെ. ഹാഫിസ് അധ്യക്ഷത വഹിച്ചു. മിസ്ഹബ് കീഴരിയൂർ, ശിഹാബ് കന്നാട്ടി, ആർ.എം. നിഷാദ്, കെ.പി. റസാഖ്, കെ.സി. മുഹമ്മദ്, സഈദ് അയനിക്കൽ, സലീം മിലാസ്, ആർ.കെ. മുഹമ്മദ്, എ.കെ. ഫസലുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
മാർച്ചിന് നിയാസ് കക്കാട്, ശംസുദീൻ മരുതേരി, യാസർ കക്കാട്, ഷബീർ ചാലിൽ, നജീബ് അരിക്കൽ, സിദീഖ് തൊണ്ടിയിൽ, പി.സി. സാദത്ത്, ഉബൈദ് കുട്ടോത്ത്, അഫ്നാസ് തുറയൂർ, ഗഫൂർ വാല്യക്കോട്, വി.വി. നസ്രുദ്ധീൻ, ആശിഖ് പുല്ല്യേട്ട്, ശുഹൈബ് അരിക്കുളം എന്നിവർ നേതൃത്വം നൽകി.
photo:
മാർച്ചിന് നേതൃത്വം കൊടുത്ത യൂത്ത് ലീഗ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.