ഓഗസ്റ്റ് രണ്ടിന് കർഷക അതിജീവന സാരി വേലി റാലി നടത്തും
പേരാമ്പ്ര: ഞങ്ങൾക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തി രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരേ താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് ഓഗസ്റ്റ് രണ്ടിന് നിലമ്പൂർ, താമരശേരി, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് പരിസരങ്ങളിലേക്ക് കർഷക അതി ജീവന റാലി സംഘടിപ്പിക്കുന്നു. പെരുവണ്ണാമൂഴിയിൽ കൂരാച്ചുണ്ട് മരുതോങ്കര ഫൊറോനകളിലെ വിവിധ സംഘടനകളെ അണിനിരത്തിയാണ് സാരി വേലി റാലി നടത്തുന്നത്.
ഇതിന്റെ ഭാഗമായി പെരുവണ്ണാമൂഴിയിൽ സംഘാടക സമിതി രൂപീകരിച്ചു. ഫാത്തിമ മാതാ പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ മരുതോങ്കര ഫൊറോന വികാരി ഫാ. ആന്റോ മൂലയിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. രൂപത സെക്രട്ടറി ഷാജി കണ്ടത്തിൽ, ഫാ. ഡൊമിനിക് മുട്ടത്തുകുടിയിൽ, ഫാ. റോയി കൂനാനിക്കൽ, ജോസ് ചെറുവള്ളിൽ, ജോഷി കറുകമാലിൽ, നിമ്മി പൊതിയിട്ടയിൽ എന്നിവർ പ്രസംഗിച്ചു.
ഫാ. റെജി വള്ളോപ്പള്ളി സ്വാഗതവും ജോൺസൺ കക്കയം നന്ദിയും പറഞ്ഞു. താമരശേരി രൂപത വികാരി ജനറൽ റവ. ഫാ. ജോയ്സ് വയലിൽ മുഖ്യ രക്ഷാധികാരിയായി 151അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഫാ. വിൻസന്റ് കണ്ടത്തിൽ, ഫാ. ആന്റോ മൂലയിൽ എന്നിവർ രക്ഷാധികാരികളായും, ഫാ. റെജി വള്ളോപ്പള്ളി, ഫാ. ഡൊമിനിക് മുട്ടത്തുകുടിയിൽ, ഫാ. റോയി കൂനാനിക്കൽ, ഡോ. ചാക്കോ കാളാം പറമ്പിൽ, ഷാജി കണ്ടത്തിൽ എന്നിവർ സഹ രക്ഷാധികാരികളുമാണ്.
ജോഷി കറുകമാലി (ചെയർമാൻ), ജോൺസൺ കക്കയം (ജന. കൺവീനർ), ജോസ് ചെറുവള്ളിൽ, ജോൺസൺ മാമൂട്ടിൽ എന്നിവർ കോ-ഓ ഡിനേറ്റർമാരും, സണ്ണി എമ്പ്രയിലിനെ ട്രഷററായും തെരഞ്ഞെടുത്തു.