അ​ക്കൗ​ണ്ട്‌​സ് വി​ഭാ​ഗ​ത്തി​ല്‍ തി​രി​മ​റി ന​ട​ത്തി​യ​യാ​ളെ പി​ടി​കൂ​ടി
Wednesday, July 23, 2025 5:19 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ന​മാ​യ കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ് 24x7 പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ അ​ക്കൗ​ണ്ട്‌​സ് വി​ഭാ​ഗ​ത്തി​ല്‍ തി​രി​മ​റി ന​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി.

ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ ആ​യ​ഞ്ചേ​രി മം​ഗ​ലാ​ട് പ​ടി​ഞ്ഞാ​റേ തേ​ര​ത്ത് ഹൗ​സി​ൽ റി​നു രാ​ജി​നെ ( 37) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജോ​ലി ചെ​യ്ത കാ​ല​യ​ള​വി​ല്‍ ക​മ്പ​നി അ​ക്കൗ​ണ്ടി​ലെ പ​ണം തി​രി​മ​റി ന​ട​ത്തു​ക​യും ഭീ​മ​മാ​യ തു​ക ത​ന്‍റെ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കും മ​റ്റു ബ​ന്ധു​ക്ക​ളു​ടെ പേ​രി​ലു​ള്ള വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും വ​ക മാ​റ്റി അ​യ​ക്കു​ക​യും ചെ​യ്തു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

റി​നു​രാ​ജ് എ​ന്ന​യാ​ള്‍ ക​മ്പ​നി​യു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന യാ​തൊ​രു ഇ​ട​പാ​ടു​ക​ള്‍​ക്കും മ​ല​ബാ​ര്‍ ഗ്രൂ​പ്പി​നോ എ​സ് 24x 7 പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​ക്കോ യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.