കൽപ്പറ്റ: ഗാന്ധി ദർശൻ വേദിയുടെ വനിതാ വിഭാഗമായ കസ്തൂർബ വനിതാ ഗാന്ധിദർശൻ വേദി ജില്ലാ ഭാരവാഹികൾ ചുമതലയേറ്റു.
ഇതിനു ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങ് യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കസ്തൂർബ വനിതാ ഗാന്ധിദർശൻ വേദി ജില്ലാ ചെയർപേഴ്സണ്‍ ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു.
ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി. സിദ്ദിഖ് എംഎൽഎ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.
കെപിസിസി അംഗം പി.പി. ആലി, കെ.വി. പോക്കർ ഹാജി, കെ.ജി. വിലാസിനി, എള്ളിൽ മുസ്തഫ, പി.വി. ആന്റണി, ലേഖ രാജീവ്, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, ഗിരിജ മോഹൻദാസ്,
ലില്ലി മാത്യു, ശ്യാമള സുനി, സുധാദേവി, ശ്യാമള സുനി, ഒ.ജെ. ബിന്ദു, ഐ.ബി. മൃണാളിനി, ബീന സജി, ഷൈജി, ത്രേസ്യാമ്മ വർഗീസ്, ബിജി വിൻസന്റ്, ജയപ്രഭ, ഷൈല ജീസസ് എന്നിവർ പ്രസംഗിച്ചു.