മാനന്തവാടി: ധന്യൻ മാർ ഇവാനിയോസ് വലിയ മെത്രാപ്പോലീത്തായുടെ 72-ാമത് ഓർമപ്പെരുന്നാളും തീർഥാടന പദയാത്രയും മേഖലയിലെ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയങ്ങളുടെ നേതൃത്വത്തിൽ നടത്തി. ലിറ്റിൽ ഫ്ളവർ സ്കൂൾ അങ്കണത്തിൽ ആരംഭിച്ച പദയാത്ര മാനന്തവാടി പ്രോട്ടോ വികാരി ഫാ.തോമസ് തുണ്ടിയിൽ വളളിക്കുരിശ് കൈമാറി ഉദ്ഘാടനം ചെയ്തു.
ഓർമപ്പെരുന്നാളിൽ ബഥനി സന്ന്യസസഭ സൂപ്പിരിയർ ജനറൽ റവ.ഡോ.ഗീർവർഗീസ് കുറ്റിയിൽ മുഖ്യകാർമികനായി. ഫാ.വർഗീസ് മറ്റമന, ഫാ.തോമസ് തുണ്ടിയിൽ, ഫാ.ജോണ്‍ പനച്ചിപറന്പിൽ, ഫാ.വർഗീസ് ചൂരക്കുഴി, ഫാ.തോമസ് ചമതയിൽ, ഫാ.സണ്ണി വെട്ടിക്കാട്ടിൽ, ഫാ.ഡേവിഡ് ആലിങ്കൽ എന്നിവർ സഹകാർമികരായി.
ഓർമപ്പെരുന്നാളിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ബേബി നീർക്കുഴി, എംസിഎ സഭാതല വൈസ് പ്രസിഡന്റ് ഷാജി തോമസ്, ബത്തേരി രൂപത എംസിഎ പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം, രൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം ബിജു നാരോക്കാട്ട്, ഫിലിപ്പ് കൊട്ടേക്കാട്ട്, സിസ്റ്റർ ജെസ്വിൻ, സിസ്റ്റർ മനോജ്ഞ, സീന ബൈജു, അലിൻഡ എന്നിവർ പ്രസംഗിച്ചു.
മാർ ഇവാനിയോസ് അനുസ്മരണ ക്വിസ് മത്സര വിജയികൾക്കും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും സമ്മാനം നൽകി. മേഖലയിലെ പാസ്റ്ററൽ കൗണ്‍സിൽ, എംസിഎ, എംസിഎംഎഫ്, എംസിവൈഎം അംഗങ്ങൾ ആഘോഷത്തിനു നേതൃത്വം നൽകി.