സുൽത്താൻ ബത്തേരി: വിദ്യാർഥികൾ ലക്ഷ്യം സ്വപ്നം കണ്ട് വളരണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ. നിയോജകമണ്ഡലത്തിൽ സ്റ്റേറ്റ്, സിബിഎസ്ഇ, ഐഎസ്സി സിലബസുകളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്/ എ 1 നേടിയ വിദ്യാർഥികളെയും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് ജേതാക്കളെയും ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും ഐ.സി. ബാലൃഷ്ണൻ എംഎൽഎയുടെ ഫ്ളെയർ എഡ്യു സ്കോളർ പദ്ധതിയിൽ ആദരിക്കുന്നതിന് എടത്തറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികൾ ലക്ഷ്യം സ്വപ്നംകണ്ട് വളർന്നാൽ മാത്രമേ വലിയ സ്ഥാനങ്ങളിൽ എത്താൻ കഴിയൂ. നിർമിത ബുദ്ധിക്കു ഉൗന്നൽ നൽകിയുള്ളതാകണം വിദ്യാർഥികളുടെ പഠനം. മൊബൈൽ ഫോണ് ഉപയോഗം വിവേകത്തോടെയാകണം. ഫോണിലെ രഹസ്യങ്ങളെല്ലാംതന്നെ പരസ്യമാണെന്ന് ഓർക്കണമെന്നും മുൻ പ്രതിപക്ഷ നേതാവുമായ ചെന്നിത്തല പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്രവ്യാസ്, തഹസിൽദാർ എം.എസ്. ശിവദാസൻ, ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ ഷിവി കൃഷ്ണൻ, ഡിഇഒ സി.വി. മൻമോഹൻ, പൊതുപ്രവർത്തകരായ ടി. മുഹമ്മദ്, കെ.എൽ. പൗലോസ്, ഡി.പി. രാജശേഖരൻ, മാടക്കര അബ്ദുള്ള, സതീഷ് പൂതിക്കാട്, എം.എ. അസൈനാർ, ബാബു പഴുപ്പത്തൂർ, കെ.ഇ. വിനയൻ തുടങ്ങിയവർ പങ്കെടുത്തു.
സാജു കൊടിയൻ, ബിജു ചാലക്കുടി, പ്രമോദ് മാള, ഉമ്മർ പൂപ്പറ്റ, സാബു സേവ്യർ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.