ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​രി​റ്റ​ൻ ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ചു
Monday, July 21, 2025 6:07 AM IST
മാ​ന​ന്ത​വാ​ടി: കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​രി​റ്റ​ൻ ഭ​വ​ൻ ഓ​ൾ​ഡ് ഏ​ജ് ഹോം ​സ​ന്ദ​ർ​ശി​ച്ചു. സ​മ​രി​റ്റ​ൻ ഭ​വ​ൻ സി​സ്റ്റ​ർ സുപ്പീ​രി​യ​ർ കാ​ർ​മ​ൽ, സി​സ്റ്റ​ർ അ​നീ​ന, സി​സ്റ്റ​ർ റെ​ൻ​സി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി, കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​എം. നി​ഷാ​ന്ത്, പി.​വി. ജോ​ർ​ജ്, സി. ​അ​ഷ​റ​ഫ്, സു​നി​ൽ ആ​ലി​ക്ക​ൽ, സി​ൽ​വി തോ​മ​സ്, ലേ​ഖ രാ​ജീ​വ​ൻ എ​ന്നി​വ​ർ ചെ​ന്നി​ത്ത​ല​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

അ​ന്താ​വാ​സി​ക​ൾ​ക്കൊ​പ്പം കു​റ​ച്ചു​നേ​രം ചെ​ല​വ​ഴി​ച്ച​ശേ​ഷ​മാ​ണ് ചെ​ന്നി​ത്ത​ല​യും സം​ഘ​വും മ​ട​ങ്ങി​യ​ത്.