ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ്പോ​ർ​ട്സ് കോ​ള​ജ് ബ​ത്തേ​രി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്നു
Monday, July 21, 2025 6:07 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് കേ ​ള​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ കീ​ഴി​ൽ ബ​ത്തേ​രി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്നു. മാ​ർ​ത്തോ​മ്മാ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്ന പേ​രി​ലാ​ണ് കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​ത്.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ഫി​ലി​യേ​ഷ​നോ​ടെ ബാ​ച്‌ല​ർ ഇ​ൻ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്ന നാ​ല് വ​ർ​ഷ​ത്തെ സ​മ​ഗ്ര ബി​രു​ദ പ​ഠ​ന പ​രി​പാ​ടി​യാ​ണി​ത്. പ്ല​സ് ടു ​വി​ജ​യി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. റ​സി​ഡ​ൻ​ഷ്യ​ൽ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജി​ലേ​ക്ക് ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

അ​ധ്യാ​പ​ക​രെ​യും പ​രി​ശീ​ല​ക​രെ​യും സ്പോ​ർ​ട്സ് പ്ര​ഫ​ഷ​ന​ലു​ക​ളെ​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സാ​ണ് കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കാ​യി​ക പ​രി​ജ്ഞാ​നം, അ​ടി​സ്ഥാ​ന ഇം​ഗ്ലീഷ് വ്യാ​ക​ര​ണം എ​ന്നി​വ​യി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ​യും കാ​യി​ക പ്ര​ക​ട​ന​ത്തി​ലെ മി​ക​വും വി​ല​യി​രു​ത്തി​യാ​കും പ്ര​വേ​ശ​നം. 26 വ​രെ അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9388900058.