തോ​ൽ​പ്പെ​ട്ടി​യി​ൽ ജീ​പ്പ് മ​ര​ത്തി​ലി​ടി​ച്ച് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
Monday, July 21, 2025 6:07 AM IST
കാ​ട്ടി​ക്കു​ളം: തോ​ൽ​പ്പെ​ട്ട​യി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യു​ടെ ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ഡ്രൈ​വ​ർ സീ​റ്റി​ൽ കു​ടു​ങ്ങി.

പ​രി​ക്കേ​റ്റ​തി​ൽ മൂ​ന്നു പേ​രെ മാ​ന​ന്ത​വാ​ടി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​രെ മേ​പ്പാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മാ​ന​ന്ത​വാ​ടി ഫ​യ​ർ ആ​ൻ​ഡ് റ​സ​ക്യു സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.