വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റി​ലെ ക്ര​മ​കേ​ടു​കൾ: അ​ന്വേ​ഷ​ണം വേ​ണമെന്ന് മു​ൻ ട്ര​ഷ​റ​ർ
Tuesday, July 22, 2025 5:23 AM IST
പു​ൽ​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ൽ​പ്പ​ള്ളി യൂ​ണി​റ്റി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ത​ന്‍റെ ത​ല​യി​ൽ​കെ​ട്ടി​വ​യ്ക്കാ​നു​ള്ള വ്യാ​പാ​രി നേ​താ​ക്ക​ളു​ടെ ശ്ര​മം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മു​ൻ ട്ര​ഷ​റ​ർ എം.​കെ. ബേ​ബി, ഭാ​ര്യ ജോ​ളി ബേ​ബി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജൂ​ണ്‍ മാ​സം​വ​രെ​യു​ള്ള മു​ഴു​വ​ൻ ക​ണ​ക്കു​ക​ളും കാ​ഷ് ബാ​ല​ൻ​സും പ്ര​സി​ഡ​ന്‍റി​നെ ഏ​ൽ​പ്പി​ച്ച​താ​ണ്.

അ​ധി​ക​മാ​യി ന​ൽ​കി​യ 10,857 രൂ​പ ത​നി​ക്ക് തി​രി​ച്ച് ത​രാ​നാ​ണു​ള്ള​ത്. ഓ​ഫീ​സി​ലെ ക​ണ​ക്കു​ക​ളി​ൽ വെ​ട്ടി​ത്തി​രു​ത്ത​ലു​ക​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ഓ​ഡി​റ്റിം​ഗി​ൽ ക​ണ്ടെ​ത്തി​യ​താ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും സ​മി​തി​യു​ടെ ചി​ട്ടി ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി അം​ഗ​ങ്ങ​ളി​ൽ നി​ന്നും പി​രി​ച്ചെ​ടു​ത്ത പ​ണം സം​ബ​ധി​ച്ചും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എം.​കെ. ബേ​ബി, ഭാ​ര്യ ജോ​ളി എ​ന്നി​വ​ർ പ​റ​ഞ്ഞു.