അ​ഖി​ല കേ​ര​ള ക​വി​താ​ര​ച​നാ മ​ത്സ​രം ന​ട​ത്തി
Wednesday, July 23, 2025 7:23 AM IST
കോ​ത​ന​ല്ലൂ​ര്‍: ഇ​മ്മാ​നു​വ​ല്‍​സ് എ​ച്ച്എ​സ്എ​സില്‍ ​മ​ഹാ​ക​വി കോ​ത​ന​ല്ലൂ​ര്‍ ജോ​സ​ഫി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം അ​ഖി​ല കേ​ര​ള ക​വി​താ​ര​ച​നാ മ​ത്സ​രം ന​ട​ത്തി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ പ​ടി​ക്ക​ക്കു​ഴി​പ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗം റി​ട്ട. എ​ച്ച്ഒ​ഡി വി.​എം. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​എം. വ​ര്‍​ഗീ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ജി​നു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത ക​വി​താ​ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ ജൂ​റി അം​ഗ​ങ്ങ​ളാ​യ​ത് വി.​എം. മാ​ത്യു, റോ​സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ (റി​ട്ട. പ്രി​ന്‍​സി​പ്പ​ല്‍, മ​ല​യാ​ള അ​ധ്യാ​പി​ക) എ​ന്നി​വ​രാ​ണ്.​ ജേ​താ​ക്ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം 26ന് ​ക​ന്തീ​ശ​ങ്ങ​ളു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ഹാ​ക​വി കോ​ത​ന​ല്ലൂ​ര്‍ ജോ​സ​ഫ് സ്മൃ​തി​ദി​ന​ത്തി​ല്‍ ന​ട​ക്കും.