മദ്യ​ല​ഹ​രി​യി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്കി​ൽ ക​യ​റി​യയാ​ളെ പോ​ലീ​സ് താ​ഴെ​യി​റ​ക്കി
Tuesday, July 22, 2025 4:35 AM IST
ക​റു​ക​ച്ചാ​ല്‍: മ​ദ്യ​ല​ഹ​രി​യി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റി​നു മു​ക​ളി​ല്‍ ക​യ​റി ജ​ന​ങ്ങ​ളെ​യും പോ​ലീ​സി​നെ​യും വ​ല​ച്ച​യാ​ളെ അ​നു​ന​യ​ത്തി​ല്‍ പോ​ലീ​സ് താ​ഴെ​യി​റ​ക്കി. ക​റു​ക​ച്ചാ​ല്‍ സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് വി​ള​ക്കി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ക​യ​റി​യ ക​റു​ക​ച്ചാ​ല്‍ കാ​ര​യ്ക്കാ​ശേ​രി​യി​ല്‍ കെ.​കെ. വേ​ണു (51) വി​നെ​യാ​ണ് ശ്ര​മ​പ്പെ​ട്ട് പോ​ലീ​സ് നി​ല​ത്തി​റ​ക്കി ര​ക്ഷി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ലെ റൗ​ണ്ടാ​ന​യ്ക്ക് സ​മീ​പ​ത്തു​ള്ള ഹൈ​മാ​സ്റ്റ് വി​ള​ക്കി​ലാ​ണ് ഇ​യാ​ള്‍ ക​യ​റി​യ​ത്. മ​ധ്യ​ഭാ​ഗം വ​രെ ക​യ​റി​യ വേ​ണു കേ​ബി​ളി​ല്‍ പി​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തോ​ടെ ക​റു​ക​ച്ചാ​ല്‍ പോ​ലീ​സെ​ത്തി ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി. പി​ന്നീ​ട് വീ​ട്ടു​കാ​ര്‍ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു.