ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ
Monday, July 21, 2025 11:22 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സ്റ്റോ​ർറൂ​മി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പ​ള്ളി മു​ട​വൂ​ർ കോ​രു​മ​ല പു​ത്ത​ൻ​പു​ര​യി​ൽ അ​ർ​ജു​ൻ സു​രേ​ഷി(28)​നെ​യാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.15 ഓടെ ആ​ശു​പ​ത്രി​യു​ടെ സ്റ്റോ​ർ​മു​റി​യി​ൽ ക​യ​റി​യ പ്ര​തി 3,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​റും മ​റ്റു ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു​വ​ച്ച​ശേ​ഷം പോ​ലീ​സി​ൽ അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ൻ​കു​ന്നം പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി അ​ർ​ജു​ൻ കോ​ത​മം​ഗ​ലം, പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.