പി​പി റോ​ഡി​ല്‍ വീ​ണ്ടും അ​പ​ക​ടം
Monday, July 21, 2025 11:22 PM IST
പാ​ലാ: പാ​ലാ-​പൊ​ന്‍​കു​ന്നം റോ​ഡി​ല്‍ വീ​ണ്ടും അ​പ​ക​ടം. പ​ന്ത്ര​ണ്ടാം​മൈ​ലി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട മി​നി​ലോ​റി ഇ​ടി​ച്ചു​ക​യ​റി. മി​നി​ലോ​റി ഇ​ടി​ച്ച് കാ​ര്‍ മു​ന്നോ​ട്ടു​നീ​ങ്ങി സ​മീ​പ​ത്തെ ടെ​ലി​ഫോ​ണ്‍ പോ​സ്റ്റി​ലി​ടി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഹോ​ണ്ട സി​റ്റി കാ​ര്‍ ത​ക​ര്‍​ന്നു. എ​യ​ര്‍​ബാ​ഗ് പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ല്‍ കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ ​പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മി​നി​ലോ​റി റോ​ഡി​ല്‍ മ​റി​ഞ്ഞെ​ങ്കി​ലും ഡ്രൈ​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ അ​റ​വു​ശാ​ല​യി​ല്‍​നി​ന്നു മൃ​ഗ​ങ്ങ​ളു​ടെ തോ​ൽ ക​യ​റ്റി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പാ​ലാ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ത്ത് ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.