കോ​​ഴാ​​യി​​ലെ കു​​ടും​​ബ​​ശ്രീ ക​​ഫേ ഹി​​റ്റ്; ആ​​ദ്യ മൂ​​ന്നു മാ​​സം അ​​ര​​ക്കോ​​ടി വി​​റ്റു​​വ​​ര​​വ്
Sunday, July 20, 2025 10:57 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ കു​​ടും​​ബ​​ശ്രീ​​യു​​ടെ പ്രീ​​മി​​യം ക​​ഫേ തു​​ട​​ക്ക​​ത്തി​​ല്‍​ത്ത​​ന്നെ ഹി​​റ്റ്. ആ​​ദ്യ മൂ​​ന്നു​​മാ​​സം കൊ​​ണ്ടു​​ത​​ന്നെ അ​​ര​​ക്കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യു​​ടെ ബി​​സി​​ന​​സു​​മാ​​യി കു​​റ​​വി​​ല​​ങ്ങാ​​ടു കോ​​ഴാ​​യി​​ലെ പ്രീ​​മി​​യം ക​​ഫേ കു​​ടും​​ബ​​ശ്രീ​​യു​​ടെ സം​​രം​​ഭ​​ക​​ച​​രി​​ത്ര​​ത്തി​​ല്‍​ത്ത​​ന്നെ പു​​തി​​യ അ​​ധ്യാ​​യ​​മാ​​വു​​ക​​യാ​​ണ്. കോ​​ഴാ കെ.​​എം. മാ​​ണി ത​​ണ​​ല്‍ വി​​ശ്ര​​മ​​കേ​​ന്ദ്ര​​ത്തി​​ലാ​​ണ് ക​​ഫേ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

ദി​​വ​​സ​​വും ശ​​രാ​​ശ​​രി 60,000 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള ക​​ച്ച​​വ​​ട​​മാ​​ണ് ഇ​​വി​​ടെ ന​​ട​​ക്കു​​ന്ന​​ത്. ഒ​​രു ല​​ക്ഷം രൂ​​പ​​യ്ക്കു മു​​ക​​ളി​​ല്‍ ക​​ച്ച​​വ​​ടം ന​​ട​​ന്ന ദി​​വ​​സ​​ങ്ങ​​ളു​​ണ്ട്. ഏ​​പ്രി​​ല്‍ എ​​ട്ടി​​നാ​​ണ് പ്രീ​​മി​​യം റെ​​സ്റ്റ​​റ​​ന്‍റ് ആ​​രം​​ഭി​​ച്ച​​ത്. ജൂ​​ലൈ 16 വ​​രെ​​യു​​ള്ള ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് റെ​​സ്റ്റ​​റ​​ന്‍റി​​ലെ ഭ​​ക്ഷ​​ണ​​വി​​ല്‍​പ​​ന​​യി​​ലൂ​​ടെ മാ​​ത്രം 54,69,487 രൂ​​പ​​യാ​​ണ് പ്രീ​​മി​​യം ക​​ഫേ​​യു​​ടെ വ​​രു​​മാ​​നം.

തു​​ട​​ങ്ങി ര​​ണ്ടാം മാ​​സം​​ത​​ന്നെ പ്ര​​തി​​മാ​​സ ബി​​സി​​ന​​സ് 20 ല​​ക്ഷം രൂ​​പ ക​​ട​​ന്നി​​രു​​ന്നു. മി​​ത​​മാ​​യ നി​​ര​​ക്കി​​ല്‍, പ്രീ​​മി​​യം നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള റെ​​സ്റ്റ​​റ​​ന്‍റും എം​​സി റോ​​ഡ​​രി​​കി​​ല്‍ വി​​ശാ​​ല​​മാ​​യ പാ​​ര്‍​ക്കിം​​ഗ് സൗ​​ക​​ര്യ​​വും ഏ​​റ്റ​​വും മി​​ക​​ച്ച ടേ​​ക്ക് എ ​​ബ്രേ​​ക്ക് വ​​ഴി​​യോ​​ര​​വി​​ശ്ര​​മ​​സൗ​​ക​​ര്യ​​വു​​മാ​​ണ് ക​​ഫേ​​യു​​ടെ ഹൈ​​ലൈ​​റ്റ്. 24 മ​​ണി​​ക്കൂ​​റും ടേ​​ക്ക് എ ​​ബ്രേ​​ക്കും ശു​​ചി​​മു​​റി സൗ​​ക​​ര്യ​​വും സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ക്കും.

രാ​​വി​​ലെ 6.30 മു​​ത​​ല്‍ രാ​​ത്രി 11.30 വ​​രെ​​യാ​​ണ് ക​​ഫേ​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​നം. ഊ​​ണും ബി​​രി​​യാ​​ണി​​യു​​മാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ല്‍​പ​​ന​​യു​​ള​​ള​​ത്. പി​​ടി​​യും കോ​​ഴി​​യും പോ​​ലെ​​യു​​ള്ള സ്‌​​പെ​​ഷ​​ല്‍ വി​​ഭ​​വ​​ങ്ങ​​ളും ചൈ​​നീ​​സ് വി​​ഭ​​വ​​ങ്ങ​​ളു​​മു​​ണ്ട്. ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ഭ​​ക്ഷ​​ണം ആ​​വി​​യി​​ലൂ​​ടെ എ​​ന്ന മ​​ന്ത്ര​​ത്തി​​ന് പ്രാ​​ധാ​​ന്യം ന​​ല്‍​കി ചോ​​റും ഇ​​ഡ​​ലി​​യും ഇ​​ടി​​യ​​പ്പ​​വും സാ​​മ്പാ​​റും കു​​ടി​​വെ​​ള്ള​​വും അ​​ട​​ക്ക​​മു​​ള്ള​​വ സ്റ്റീ​​മ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് ആ​​വി​​യി​​ലാ​​ണ് പാ​​ച​​കം ചെ​​യ്യു​​ന്ന​​ത്. ഇ​​തി​​നാ​​യി അ​​ഞ്ച് സ്റ്റീ​​മ​​റു​​ക​​ളു​​ണ്ട്.

ര​​ണ്ടു ഷി​​ഫ്റ്റു​​ക​​ളി​​ലാ​​യി 13 പാ​​ച​​ക​​ക്കാ​​രാ​​ണ് ക​​ഫേ​​യി​​ലു​​ള്ള​​ത്. ഇ​​വ​​ര​​ട​​ക്കം 52 കു​​ടും​​ബ​​ശ്രീ വ​​നി​​ത​​ക​​ള്‍​ക്കു തൊ​​ഴി​​ല്‍ ന​​ല്‍​കു​​ന്ന സം​​രം​​ഭ​​മാ​​യി പ്രീ​​മി​​യം ക​​ഫേ മാ​​റി. കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ന്‍റെ മേ​​ല്‍​നോ​​ട്ട​​ത്തി​​ലും പി​​ന്തു​​ണ​​യി​​ലു​​മാ​​ണ് പ്രീ​​മി​​യം ക​​ഫേ​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​ത്. നി​​ല​​വി​​ല്‍ ര​​ണ്ടാം നി​​ല​​യി​​ല്‍ സ്ത്രീ​​ക​​ള്‍​ക്കാ​​യു​​ള്ള ഷീ ​​ലോ​​ഡ്ജി​​ന്‍റെ നി​​ര്‍​മാ​​ണ​​പ്ര​​വൃ​​ത്തി​​ക​​ള്‍ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. അ​​തു പൂ​​ര്‍​ത്തി​​യാ​​യാ​​ലു​​ട​​ന്‍ ഒ​​ന്നാം നി​​ല​​യി​​ല്‍ ഗ്രി​​ല്‍​ഡ് വി​​ഭ​​വ​​ങ്ങ​​ള്‍ അ​​ട​​ക്കം ന​​ല്‍​കു​​ന്ന ഓ​​പ്പ​​ണ്‍ റെ​​സ്റ്റ​​റ​​ന്‍റ് കൂ​​ടി ആ​​രം​​ഭി​​ക്കാ​​ന്‍ പ​​ദ്ധ​​തി​​യു​​ണ്ട്.

ഉ​​ഴ​​വൂ​​ര്‍ ബ്‌​​ളോ​​ക്കി​​നു കീ​​ഴി​​ലു​​ള്ള ഏ​​ഴു സി​​ഡി​​എ​​സ് ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍​മാ​​രു​​ടെ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യാ​​ണ് ക​​ഫേ​​യു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന​​ത്.

വിപുലമായ
സൗകര്യങ്ങൾ

വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ള്‍​ക്കും കൂ​​ട്ട​​മാ​​യെ​​ത്തു​​ന്ന​​വ​​ര്‍​ക്കും മു​​ന്‍​കൂ​​ട്ടി അ​​റി​​യി​​ച്ചാ​​ല്‍ ഒ​​രു​​മി​​ച്ചി​​രു​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​ൻ ക​​ഫേ​​യി​​ലും മു​​ക​​ള്‍​നി​​ല​​യി​​ലെ ഹാ​​ളി​​ലും സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്നു​​ണ്ട്.

6235152829 എ​​ന്ന വാ​​ട്‌​​സ്ആ​​പ്പ് ന​​മ്പ​​റി​​ലോ, 8281624939 ന​​മ്പ​​റി​​ലോ ബ​​ന്ധ​​പ്പെ​​ട്ടാ​​ല്‍ യാ​​ത്രാ​​സം​​ഘ​​ങ്ങ​​ള്‍​ക്കു മു​​ന്‍​കൂ​​റാ​​യി ഭ​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കാം. ക​​ഫേ​​യു​​ടെ മു​​ക​​ള്‍ നി​​ല​​യി​​ലു​​ള്ള 120 പേ​​ര്‍​ക്കി​​രി​​ക്കാ​​വു​​ന്ന എ​​സി ഹാ​​ളി​​ന്‍റെ ന​​ട​​ത്തി​​പ്പു​​ചു​​മ​​ത​​ല​​യും കു​​ടും​​ബ​​ശ്രീ​​ക്കാ​​ണ്. സ്വ​​കാ​​ര്യ​​പ​​രി​​പാ​​ടി​​ക​​ള്‍​ക്കും ഹാ​​ള്‍ വി​​ട്ടു​​ന​​ല്‍​കു​​ന്നു​​ണ്ട്. 10,000 രൂ​​പ​​യാ​​ണ് വാ​​ട​​ക. പ​​രി​​പാ​​ടി​​ക​​ള്‍​ക്കാ​​വ​​ശ്യ​​മാ​​യ ഭ​​ക്ഷ​​ണ​​വും പ്രീ​​മി​​യം ക​​ഫേ​​യി​​ല്‍ നി​​ന്നു ല​​ഭി​​ക്കും.