"ക​ലാം ക്വി​സ് സീ​സ​ൺ-4' 26ന്
Monday, July 21, 2025 7:53 AM IST
കോ​ട്ട​യം: കൈ​പ്പു​ഴ സെ​ന്‍റ് ജോ​ര്‍​ജ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ൽ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന ത​ല​ത്തി​ല്‍ ക​ലാം ക്വി​സ് സീ​സ​ണ്‍-4 ന​ട​ത്തും. 26ന് ​രാ​വി​ലെ 9.30ന് ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് മ​ത്സ​രം. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ലും യു​പി, എ​ല്‍​പി വി​ഭാ​ഗ​ത്തി​ൽ ജി​ല്ലാ ത​ല​ത്തി​ലു​മാ​ണ് മ​ത്സ​രം.

ഒ​രു സ്‌​കൂ​ളി​ല്‍​നി​ന്ന് ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് പ​ങ്കെ​ടു​ക്കാം. പ്രി​ലി​മി​ന​റി റൗ​ണ്ടി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​ഞ്ചു ടീ​മു​ക​ളാ​യി​രി​ക്കും ഫൈ​ന​ലി​ലേ​ക്കു യോ​ഗ്യ​ത നേ​ടു​ക. ഫൈ​ന​ല്‍ മ​ത്സ​രം, ഓ​ഡി​യോ വി​ഷ്വ​ല്‍ റൗ​ണ്ടു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ട്ട​താ​യി​രി​ക്കും.

10000, 8000, 5000, 2000, 1000 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ത്തു​ക. യു​പി, എ​ല്‍​പി വി​ഭാ​ഗ​ത്തി​ന് പ്രി​ലി​മി​ന​റി മ​ത്സ​രം മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ. സ​മ്മാ​ന​ത്തു​ക 3000, 2000, 1000 രൂ​പ.

ഡോ. ​എ.​പി.​ജെ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ജീ​വി​ത​രേ​ഖ​ക​ള്‍, ജ​ന​റ​ല്‍ സ​യ​ന്‍​സ്, പൊ​തു വി​ജ്ഞാ​നം എ​ന്നി​വ​യാ​ണ് വി​ഷ​യം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് ഹൈ​സ്‌​കൂ​ള്‍​ത​ലം 200 രൂ​പ. യു​പി,എ​ൽ​പി​ക്ക് ഫീ​സി​ല്ല. പേ​ര്, ക്ലാ​സ്, സ്‌​കൂ​ള്‍ എ​ന്നീ വി​വ​ര​ങ്ങ​ള്‍ 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി [email protected] എ​ന്ന വി​ലാ​സ​ത്തി​ലേ​ക്കോ ഫോ​ണ്‍ ന​മ്പ​രി​ലേ​ക്ക് വാ​ട്‌​സ് ആ​പ്പ് മു​ഖേ​ന​യോ അ​യ​യ്ക്കു​ക. ഫോ​ണ്‍: 9446720035, 8304023368.