കോ​ഴിക്കള്ളനായ പെരുന്പാന്പ് പി​ടി​യിൽ
Monday, July 21, 2025 7:33 AM IST
കു​മ​ര​കം: ​പഞ്ചാ​യ​ത്തി​ലെ വാ​യ​ന​ശാ​ല പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം, ഇ​നി അ​വ​രു​ടെ കോ​ഴി​ക​ളെ കു​ടു​ത​ലാ​യി കാ​ണാ​താ​കു​ക​യി​ല്ല.​ കോ​ഴിമോ​ഷ്ടാ​വാ​യ പെ​രു​മ്പാ​മ്പ് പി​ടി​യി​ലാ​യി. പ്ര​ദേ​ശ​ത്തെ പ​ല വീ​ടു​ക​ളി​ലെയും കോ​ഴി​ക​ളെ പ​തി​വാ​യി കാ​ണാ​താ​യി​രു​ന്നു.

എ​ന്നാ​ൽ, കോ​ഴി​ക​ളെ കാ​ണാ​താ​കു​ന്ന​ത് എ​ങ്ങ​നെയെന്ന് ആ​ർ​ക്കും പി​ടി​കി​ട്ടി​യി​രു​ന്നി​ല്ല. യ​ഥാ​ർ​ഥ കോ​ഴിക്ക​ള്ള​ൻ ഇ​ന്ന​ലെ​ പി​ടി​യി​ലാ​യി. ഒ​മ്പ​താം വാ​ർ​ഡി​ലെ വാ​യ​ന​ശാ​ല​ക്കു സ​മീ​പ​മു​ള്ള ഒ​രു​ വ്യ​ക്തി​യു​ടെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ൽനി​ന്നാ​ണ് കൂ​റ്റ​ൻ പെ​രു​ന്പാമ്പി​നെ പി​ടി​കൂ​ടി​യ​ത്.

ഫോ​റ​സ്റ്റ് വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ ഫോ​റ​സ്റ്റ് ഓ​ഫീ​സിന്‍റെ ​നി​ർ​ദേ​ശമ​നു​സ​രി​ച്ച് സ​ർ​പ്പ വോ​ള​ണ്ടി​യ​ർ പി.​സി.​ അ​ഭി​നേ​ഷ് സ്ഥ​ല​ത്തെത്തി പെ​രന്പാമ്പി​നെ പി​ടി​കൂ​ടി , ഉ​ൾ​വ​ന​ത്തി​ൽ പാ​മ്പി​നെ തു​റ​ന്നു വി​ടു​മെ​ന്ന് അ​ഭി​നേ​ഷ് പ​റ​ഞ്ഞു.