അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി
Monday, July 21, 2025 11:22 PM IST
പാ​ലാ: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ പു​ണ്യ​കു​ടീ​രം സ്ഥി​തി​ചെ​യ്യു​ന്ന ഭ​ര​ണ​ങ്ങാ​ന​ത്തേ​ക്കു പാ​ലാ രൂ​പ​ത എ​സ്എം​വൈ​എം, ജീ​സ​സ് യൂ​ത്ത് അം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ തീ​ര്‍​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി. നൂ​റു​ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ളാ​ണ് 20 ഫൊ​റോ​ന​ക​ളി​ല്‍​നി​ന്നാ​യി എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

വൈ​കു​ന്നേ​രം 4.30ന് ​ഭ​ര​ണ​ങ്ങാ​നം അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ റം​ശ പ്രാ​ര്‍​ഥ​ന എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി ന​യി​ച്ചു. അ​ഞ്ചി​ന് ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. സെബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് നേതൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തി.

ജീ​സ​സ് യൂ​ത്ത് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു എ​ണ്ണ​യ്ക്കാ​പ്പി​ള്ളി, എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് അ​ന്‍​വി​ന്‍ സോ​ണി ഓ​ട​ച്ചു​വ​ട്ടി​ല്‍, ആ​ല്‍​ബി​ന‍ കൊ​ട്ടാ​രം, സി​സ്റ്റ​ര്‍ ന​വീ​ന സി​എം​സി, റോ​ബി​ന്‍ താ​ന്നി​മ​ല, ബി​ല്‍​ന സി​ബി, ജോ​സ​ഫ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.