ലോ​റി​യി​ല്‍ കൊ​ണ്ടു​വ​ന്ന ഹി​റ്റാ​ച്ചി വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു
Monday, July 21, 2025 11:22 PM IST
ക​ട​നാ​ട്: ലോ​റി​യി​ല്‍ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ഹി​റ്റാ​ച്ചി റോ​ഡി​ന്‍റെ തി​ട്ട​യി​ടി​ഞ്ഞ് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ക​ട​നാ​ട്-​ഐ​ങ്കൊ​മ്പ് റോ​ഡി​നോ​ട് ചേ​ര്‍​ന്ന് ചി​റ്റേ​ട്ട് സെ​ബാ​സ്റ്റ്യ​ന്‍ ഫ്രാ​ന്‍​സി​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് ഹി​റ്റാ​ച്ചി വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​തെ വീ​ട്ടു​കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ലോ​റി ച​രി​ഞ്ഞെ​ങ്കി​ലും മ​റി​യാ​തെ​നി​ന്നു. അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് വൈ​ദ്യു​തി​പോ​സ്റ്റു​ക​ൾ ത​ക​ര്‍​ന്നു. അ​ഞ്ച് അ​ടി കൂ​ടി മാ​റി​യാ​ണ് അ​പ​ക​ടം നടന്നി​രു​ന്ന​തെ​ങ്കി​ല്‍ ഹി​റ്റി​ച്ചി വീ​ടി​നു മു​ക​ളി​ല്‍ പ​തി​ച്ചേ​നെ.