പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ലെ മി​ക​ച്ച പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രെ ആ​ദ​രി​ക്കും
Monday, July 21, 2025 11:22 PM IST
തി​ട​നാ​ട്: അ​ധ്വാ​ന​വ​ർ​ഗം ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മി​ക​ച്ച പ​ഞ്ചാ​യ​ത്ത്‌ മെം​ബ​റെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ​മാ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു.

താ​ത്പ​ര്യ​മു​ള്ള മെം​ബ​ർ​മാ​ർ, ത​ങ്ങ​ളു​ടെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന അ​ഞ്ച് ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. ഈ ​പ​ദ്ധ​തി​ക​ളു​ടെ മെ​റി​റ്റ് വി​ദ​ഗ്ധ​സ​മി​തി പ​രി​ശോ​ധി​ച്ച് മി​ക​ച്ച പ​ഞ്ചാ​യ​ത്ത്‌ മെം​ബ​റെ തെ​രഞ്ഞെ​ടു​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​ക്ക് 10,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും മംഗ​ള​പ​ത്ര​വും ന​ൽ​കും. അ​വാ​ർ​ഡ് ന​ൽ​കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യിക്കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 24നു ​വൈ​കു​ന്നേ​രം ആ​റി​നു മു​മ്പാ​യി, തോ​മ​സ് അ​ഴ​ക​ത്ത്, തി​ട​നാ​ട് എ​ന്ന അ​ഡ്ര​സി​ലോ 9847775001 ഫോ​ൺ​ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം.