മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ടം ത​ക​ർ​ന്ന് മ​ര​ണ​പ്പെ​ട്ട ബി​ന്ദു​വി​ന്‍റെ മ​ക​ൾ ഡി​സ്ചാ​ർ​ജാ​യി
Tuesday, July 22, 2025 4:36 AM IST
ഗാ​ന്ധി​ന​ഗ​ർ:​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നുവീ​ണ് മ​രി​ച്ച ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി ബി​ന്ദു​വി​ന്‍റെ മ​ക​ൾ ന​വ​മി ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ഇ​ന്ന​ലെ ഡി​സ്ചാ​ർ​ജാ​യി. സ​ഹോ​ദ​ര​ൻ ന​വ​നീ​ത്, ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​രി രേ​ണു​ക, ബ​ന്ധു എ​ന്നി​വ​രോ‌ടൊപ്പ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ശു​പ​ത്രി​യി​ൽനി​ന്ന് ന​വ​മി മ​ട​ങ്ങി​യ​ത്.

രേ​ണു​ക​യു​ടെ മ​ക​ൾ ദി​വ്യ​യു​ടെ എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലാ​ണ് ന​വ​മി​യെ വി​ശ്ര​മ​ത്തി​നാ​യി കൊ​ണ്ടു​പോ​യ​ത്. ആം​ബു​ല​ൻ​സി​ലാ​യി​രു​ന്നു യാ​ത്ര. ഇ​നി ഒ​രു മാ​സം ക​ഴി​ഞ്ഞ് വീ​ണ്ടും തു​ട​ർപ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ഡോ​ക്ട​ർ​മാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.
ശ​രീ​ര​ത്തി​ലുണ്ടാ​യ അ​ണു​ബാ​ധ​യെത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നാ​ണ് പി​താ​വ് വി​ശ്രു​ത​ൻ, അ​മ്മ ബി​ന്ദു എ​ന്നി​വ​ർ ന​വ​മി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന് അ​ഡ്മി​റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ, ജൂ​ലൈ മൂ​ന്നി​ന് ആ​ശു​പ​ത്രിക്കെ​ട്ടി​ടം ത​ക​ർ​ന്ന് അ​മ്മ ബി​ന്ദു മ​ര​ണ​പ്പെ​ട്ട​തോ​ടെ ചി​കി​ത്സ നി​ർ​ത്തി​വ​ച്ച് ന​വ​മി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ജൂ​ലൈ ഏ​ഴി​ന് വീ​ണ്ടും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യി, ഒ​മ്പ​തി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

ഒ​മ്പ​ത് മ​ണി​ക്കൂ​ർ നീ​ണ്ടുനി​ന്ന ന​വ​മി​യു​ടെ ശ​സ്ത്ര​ക്രി​യ ന്യൂ​റോ​സ​ർ​ജ​റി വി​ഭാ​ഗ​വും അ​ന​സ്തേ​ഷ്യ​വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് ന​ട​ത്തി​യ​ത്.

ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന സ​മ​യം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ്, ന്യൂ​റോ സ​ർ​ജ​റി മേ​ധാ​വി സ​തീ​ഷ്‌ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും എ​ത്തി​യി​രു​ന്നു.