കു​റ​പ്പ​ന്ത​റ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ം: രേഖകൾ റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പറേ​ഷ​ന് കൈമാറി
Tuesday, July 22, 2025 4:35 AM IST
കു​റ​പ്പ​ന്ത​റ: കു​റ​വി​ല​ങ്ങാ​ട്-​ക​ല്ല​റ റോ​ഡി​ല്‍ നി​ര്‍​മി​ക്കു​ന്ന കു​റ​പ്പ​ന്ത​റ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി റ​വ​ന്യു വ​കു​പ്പ് ഏ​റ്റെ​ടു​ത്ത എ​ല്ലാ സ്ഥ​ല​ങ്ങ​ളും ഭൂ​മി​യു​ടെ മ​ഹ​സ​ര്‍ ത​യാ​റാ​ക്കി​യ രേ​ഖ​ക​ളും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു​ കീ​ഴി​ലു​ള്ള റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പറേ​ഷ​ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ കൈ​മാ​റി. പ​ദ്ധ​തി ടെ​ന്‍​ഡ​ര്‍ ചെ​യ്യു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് സ്ഥ​ല​വും രേ​ഖ​ക​ളും കൈ​മാ​റി​യ​ത്.

കു​റു​പ്പ​ന്ത​റ ഭാ​ഗ​ത്തു​നി​ന്ന് ക​ല്ല​റ ഭാ​ഗ​ത്തേ​ക്ക് നേ​രി​ട്ട് എ​ല്ലാ സ്ഥ​ല​ങ്ങ​ളും പ​രി​ശോ​ധി​ച്ച് റ​വ​ന്യു വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ളാ​ണ് റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പറേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി​യ​ത്.

2018-ല്‍ ​കി​ഫ്ബി​യി​ല്‍​നി​ന്ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നും നി​ര്‍​മാ​ണ​ത്തി​നും മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഇ​ട​പെ​ട്ട് 30.56 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ജി​എ​ഡി സ​മ​ര്‍​പ്പി​ക്കു​ക​യും (ജ​ന​റ​ല്‍ അ​റേ​ഞ്ച്‌​മെ​ന്‍റ് ഡ്രോ​യിം​ഗ് ഇ​ന്‍ ക​ണ്‍​സ്ട്ര​ക്‌ഷന്‍ ഏ​രി​യ) റെ​യി​ല്‍​വേ പ​ദ്ധ​തി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

കു​റ​വി​ല​ങ്ങാ​ട് - ആ​ല​പ്പു​ഴ മി​നി ഹൈ​വേ​യി​ല്‍ റെ​യി​ല്‍​വേ ക്രോ​സിം​ഗ് മൂ​ല​മു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് മേ​ല്‍​പ്പാ​ല ആ​ശ​യം മു​ന്നോ​ട്ടു​വ​ന്ന​ത്.