വി.​​എ​​സ് ​​സ്മ​​ര​​ണ​​ക​​ളിൽ‍ ച​​ങ്ങ​​നാ​​ശേ​​രി
Tuesday, July 22, 2025 4:36 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​ക്കു​​മു​​ണ്ട് വി.​​എ​​സി​​നെ​​ക്കു​​റി​​ച്ചു​​ള്ള ജ്വലിക്കു​​ന്ന ഓ​​ര്‍മ​​ക​​ള്‍. നി​​ര​​വ​​ധി രാ​​ഷ്‌​​ട്രീ​​യ, സ​​മ​​ര പ​​രി​​പാ​​ടി​​ക​​ള്‍ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ക്കും വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ന്‍ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ​​ത്തി ആ​​വേ​​ശം പ​​ക​​ര്‍ന്നി​​ട്ടു​​ണ്ട്. പി.​​എ. സെ​​യ്തു​​മു​​ഹ​​മ്മ​​ദ്, വി.​​ആ​​ര്‍. ഭാ​​സ്‌​​ക​​ര​​ന്‍, പി.​​ജെ. സാമു​​വേ​​ല്‍, പ്ര​​ഫ.​​എം.​​ടി. ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ സീ​​നി​​യ​​ര്‍ സി​​പി​​എം നേ​​താ​​ക്ക​​ളു​​മാ​​യും അ​​ദ്ദേ​​ഹം ബ​​ന്ധം പു​​ല​​ര്‍ത്തി​​യി​​രു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​സ​​ഭ പെ​​രു​​ന്ന​​യി​​ല്‍ നി​​ര്‍മി​​ച്ച ബ​​സ് ടെ​​ര്‍മി​​ന​​ല്‍ കം ​​ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്‌​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ അ​​ന്ന​​ത്തെ പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യി​​രു​​ന്ന വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ന്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. ഗ്രാ​​മ​​വി​​ക​​സ​​ന മ​​ന്ത്രി​​യാ​​യി​​രു​​ന്ന അ​​ന്ത​​രി​​ച്ച സി.​​എ​​ഫ്. തോ​​മ​​സാ​​യി​​രു​​ന്നു ഉ​​ദ്ഘാ​​ട​​ക​​ന്‍. 2005 ജൂ​​ലൈ 18നാ​​യി​​രു​​ന്നു ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ്.

കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍ ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണും മാ​​ത്യൂ​​സ് ജോ​​ര്‍ജ് വൈ​​സ് ചെ​​യ​​ര്‍മാ​​നു​​മാ​​യ ഇ​​ട​​തു ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ കാ​​ല​​ത്താ​​ണ് ടെ​​ര്‍മി​​ന​​ല്‍ നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കി​​യ​​ത്.