കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കരട് വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഏഴുവരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും അവസരമുണ്ട്. കരട് വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ 15,39,188 വോട്ടര്‍മാരുണ്ട്. 8,000,85 സ്ത്രീവോട്ടര്‍മാരും 7,39,094 പുരുഷവോട്ടര്‍മാരും, ഒന്‍പതു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും. അന്തിമവോട്ടര്‍പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.
2024ല്‍ സമ്മറി റിവിഷന്‍ നടത്തിയ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയിട്ടുള്ളത്. 2020ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും സമ്മറി റിവിഷന്‍ നടത്തിയിരുന്നു.
കരടു വോട്ടര്‍പട്ടിക എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്കു ലഭിക്കും. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓഗസ്റ്റ് ഏഴുവരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം.
വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ec.kerala.gov.in വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിംഗിനുള്ള കംപ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിനു നേരിട്ടു ഹാജരാകണം.
വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദിഷ്ട ഫോറത്തില്‍ ഇലക്ഷന് രജിസ്ട്രേഷന് ഓഫീസര്‍ക്ക് അപേക്ഷിക്കാം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍.
അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരേ തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.
ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചു
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ പഞ്ചായത്തില്‍ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ച് വിജ്ഞാപനമിറക്കി. 22 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുണ്ടായിരുന്നത് ഒന്ന് വര്‍ധിച്ച് 23 ഡിവിഷനുകളായി. നിലവിലെ പൂഞ്ഞാര്‍ ഡിവിഷനിലെയും മുണ്ടക്കയം ഡിവിഷനിലെയും വിവിധ ബ്ലോക്ക് ഡിവിഷനുകള്‍ ചേര്‍ത്ത് തലനാട് ഡിവിഷന് എന്ന പുതിയ ഡിവിഷനാണ് രൂപീകരിച്ചത്. മീനച്ചില്‍ താലൂക്കിലെ പൂഞ്ഞാര്‍ മേഖല, കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി മേഖലകള്‍ കേന്ദ്രീകരിച്ച് പുതിയ ഡിവിഷന് വരുമെന്നായിരുന്നു പ്രതീക്ഷ. വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും 26ന് മുന്‍പായി ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറിക്കോ, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ രജിസ്റ്റേർഡ് തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാം.
പരാതികളും മറ്റും സ്വീകരിച്ചുകഴിഞ്ഞാല്‍ അന്തിമ വിജ്ഞാപനം ഇറങ്ങും. തുടര്‍ന്ന് ഡിവിഷനുകള്‍ നറുക്കിട്ട് സംവരണം നിശ്ചയിക്കും.
വൈക്കം, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി, കങ്ങഴ, പാമ്പാടി, വാകത്താനം, തൃക്കൊടിത്താനം, കുമരകം, അതിരമ്പുഴ, തലയാഴം എന്നീ ഡിവിഷനുകളാണ് നിലവില്‍ വനിതാ സംവരണം. പൊന്‍കുന്നം ഡിവിഷന് പട്ടികജാതി സംവരണവും മുണ്ടക്കയം ഡിവിഷന് പട്ടികജാതി വനിതാ സംവരണവുമാണ്. നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായിരുന്നു. ഇത്തവണ ജനറലാകാനാണ് സാധ്യത. സംവരണ സാധ്യതയുമുണ്ട്.
ബോക്സില്‍ കൊടുക്കണം.....
പുതിയ ഡിവിഷനുകള്‍ ഇപ്രകാരം (ജില്ലാ പഞ്ചായത്ത് ഡിവിഷന്, ഡിവിഷനില്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ എന്ന ക്രമത്തില്‍)
1-വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ വിജയോദയം, ബ്രഹ്മമംഗലം, ഏനാദി, മറവന്തുരുത്ത്, വാഴമന, ഉദയനാപുരം, കുലശേഖരമംഗലം, ചെമ്മനാകരി.
2-വെള്ളൂര്‍: കടുത്തുരുത്തി ബ്ലോക്കിലെ വടകര, വെള്ളൂര്‍, മുളക്കുളം, കീഴൂര്‍, തലയോലപ്പറമ്പ്, ആപ്പാഞ്ചിറ, പൊതി.
3-കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്കിലെ ഞീഴൂര്‍, കാട്ടാമ്പാക്ക്, മുട്ടുചിറ, കടുത്തുരുത്തി, ആയാംകുടി, മധുരവേലി. ഉഴവൂര്‍ ബ്ലോക്കിലെ മാഞ്ഞൂര്‍, കുറുപ്പന്തറ
4-കുറവിലങ്ങാട്: ഉഴവൂര്‍ ബ്ലോക്കിലെ കടപ്ലാമറ്റം, വെമ്പള്ളി, കാണക്കാരി, കോതനല്ലൂര്‍, കുറവിലങ്ങാട്, കോഴ.
5-ഉഴവൂര്‍: ഉഴവൂര്‍ ബ്ലോക്കിലെ വെളിയന്നൂര്‍, പഴമല, രാമപുരം, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, മോനിപ്പള്ളി.
6-ഭരണങ്ങാനം: ളാലം ബ്ലോക്കിലെ വലവൂര്‍, കരൂര്‍, കടനാട്, നീലൂര്‍, ഉള്ളനാട്, പ്രവിത്താനം, ഭരണങ്ങാനം, പൂവരണി, പൈക.
7-തലനാട്: ഈരാറ്റുപേട്ട ബ്ലോക്കിലെ മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, കല്ലേക്കുളം, പാതാമ്പുഴ, കളത്തൂക്കടവ്, കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കൂട്ടിക്കല്‍.
8- പൂഞ്ഞാര്‍: ഈരാറ്റുപേട്ട ബ്ലോക്കിലെ വളതൂക്ക്, പൂഞ്ഞാര്‍, കൊണ്ടൂര്‍, പിണ്ണാക്കനാട്, തിടനാട്, തലപ്പലം, പ്ലാശനാല്‍, പാമ്പാടി ബ്ലോക്കിലെ മഞ്ചക്കുഴി.
9-മുണ്ടക്കയം: കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പാറത്തോട്, ചോറ്റി, മുണ്ടക്കയം, പുലിക്കുന്ന്, പുഞ്ചവയല്‍, വണ്ടന്‍പതാല്‍.
10-എരുമേലി: കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കോരുത്തോട്, മുക്കൂട്ടുതറ, എരുമേലി,പൊന്തന്‍പുഴ, മണിമല, വാഴൂര്‍ ബ്ലോക്കിലെ മണിമല.
11-കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ആനക്കല്ല്, ചേനപ്പാടി, കാഞ്ഞിരപ്പള്ളി, മണ്ണാറക്കയം, വാഴൂര്‍ ബ്ലോക്കിലെ ചെറുവള്ളി, പാമ്പാടി ബ്ലോക്കിലെ ഇളങ്ങുളം.
12- പൊന്‍കുന്നം: പാമ്പാടി ബ്ലോക്കിലെ കാഞ്ഞിരമറ്റം, പള്ളിക്കത്തോട്, വാഴൂര്‍ ബ്ലോക്കിലെ പുളിക്കല്‍കവല, കൊടുങ്ങൂര്‍, തെക്കേത്തുകവല, പൊന്‍കുന്നം, ചിറക്കടവ്.
13-കങ്ങഴ: വാഴൂര്‍ ബ്ലോക്കിലെ കറുകച്ചാല്‍, നെടുംകുന്നം, കാനം, വെള്ളാവൂര്‍, പത്തനാട്, ചേലക്കൊമ്പ്, കൂത്രപ്പള്ളി.
14-പാമ്പാടി: പാമ്പാടി ബ്ലോക്കിലെ അരുവിക്കുഴി, കൂരോപ്പട, പാമ്പാടി, ഇലക്കൊടിഞ്ഞി, മീനടം, ഗ്രാമറ്റം.
15- കിടങ്ങൂര്‍: പാമ്പാടി ബ്ലോക്കിലെ കിടങ്ങൂര്‍, കിടങ്ങൂര്‍ സൗത്ത്, മറ്റക്കര, ളാലം ബ്ലോക്കിലെ തോടനാല്‍, ചേര്‍പ്പുങ്കല്‍, മുത്തോലി, പുലിയന്നൂര്‍, വള്ളീച്ചിറ.
16-അയര്‍ക്കുന്നം: പള്ളം ബ്ലോക്കിലെ അയര്‍ക്കുന്നം, തിരുവഞ്ചൂര്‍, വടവാതൂര്‍, നട്ടാശേരി, നീറിക്കാട്, പാമ്പാടി ബ്ലോക്കിലെ മാലം.
17-പുതുപ്പള്ളി: പള്ളം ബ്ലോക്കിലെ പുതുപ്പള്ളി, കൈതേപ്പാലം, മാങ്ങാനം, പാമ്പാടി ബ്ലോക്കിലെ മണര്‍കാട്, മാടപ്പള്ളി ബ്ലോക്കിലെ മണികണ്ഠപുരം, തോട്ടയ്ക്കാട്.
18- വാകത്താനം: മാടപ്പള്ളി ബ്ലോക്കിലെ തുരുത്തി, വെരൂര്‍ചിറ, ഇന്‍ഡസ്ട്രിയല്‍ നഗര്‍, വാകത്താനം, മാമ്മൂട്, തെങ്ങണ.
19- തൃക്കൊടിത്താനം: മാടപ്പള്ളി ബ്ലോക്കിലെ മാടപ്പള്ളി, കോട്ടമുറി, മണികണ്ഠവയല്‍, തൃക്കൊടിത്താനം, പായിപ്പാട്, പൂവം.
20-കുറിച്ചി: പള്ളം ബ്ലോക്കിലെ ഇത്തിത്താനം, മലകുന്നം, കുറിച്ചി, കുഴിമറ്റം, പരുത്തുംപാറ, കൊല്ലാട്.
2-കുമരകം: ഏറ്റുമാനൂര്‍ ബ്ലോക്കിലെ പരിപ്പ്, അയ്മനം, തൊണ്ടംബ്രാല്, തിരുവാര്‍പ്പ്, കുമരകം, കവണാറ്റിന്‍കര.
22-അതിരമ്പുഴ: ഏറ്റുമാനൂര്‍ ബ്ലോക്കിലെ പ്രാവട്ടം, അതിരമ്പുഴ, യൂണിവേഴ്സിറ്റി, മാന്നാനം, കരിപ്പൂത്തട്ട്, മെഡിക്കല്‍ കോളജ്, കുടമാളൂര്‍.
23-തലയാഴം: വൈക്കം ബ്ലോക്കിലെ തോട്ടകം, ഉല്ലല, ഇടയാഴം, ബണ്ട് റോഡ്,ടിവിപുരം, ചെമ്മനത്തുകര, കടുത്തുരുത്തി ബ്ലോക്കിലെ കല്ലറ, ഏറ്റുമാനൂര്‍ ബ്ലോക്കിലെ നീണ്ടൂര്‍.